Latest News

പ്രമുഖ നടന്‍ തനിക്കൊപ്പം ദീര്‍ഘകാലം അഭിനയിച്ച നടിയുടെ കരിയര്‍ ഇല്ലാതാക്കി; മദ്യപിച്ച് സെറ്റിലെത്തി വിവസ്ത്രനായി; ലൈംഗീകാവശ്യം നിരസിച്ച നായികയെ ശാരിരികമായി ആക്രമിച്ചു;  നടി ദീര്‍ഘകാലം ആയുര്‍വേദ ചികിത്സ തേടി; വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ അബ്ദുള്‍ ഹക്കീമിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

Malayalilife
പ്രമുഖ നടന്‍ തനിക്കൊപ്പം ദീര്‍ഘകാലം അഭിനയിച്ച നടിയുടെ കരിയര്‍ ഇല്ലാതാക്കി; മദ്യപിച്ച് സെറ്റിലെത്തി വിവസ്ത്രനായി; ലൈംഗീകാവശ്യം നിരസിച്ച നായികയെ ശാരിരികമായി ആക്രമിച്ചു;  നടി ദീര്‍ഘകാലം ആയുര്‍വേദ ചികിത്സ തേടി; വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ അബ്ദുള്‍ ഹക്കീമിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരുകയാണ്.  മുന്‍ വിവരാകാശ കമ്മീഷണര്‍ ഡോക്ടര്‍ അബ്ദുള്‍ ഹക്കീമിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രമുഖ നടന്റെ ക്രൂരതകളുള്‍പ്പെടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു. ഇതേ നടന്‍ സെറ്റില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി. വഴങ്ങാത്തതിനാല്‍ നടിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറി തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും' എന്ന പേരിലാണ് പുസ്തകം. ഡിസി ബുക്സാണ് അബ്ദുല്‍ ഹക്കീമിന്റെ പുസ്തകം പുറത്തിറക്കുന്നത്. അബ്ദുല്‍ ഹക്കീമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്.

മലയാള സിനിമയിലെ പ്രമുഖനായ നടന്‍ തനിക്കൊപ്പം ദീര്‍ഘകാലം അഭിനയിച്ച നടിയുടെ കരിയര്‍ ഇല്ലാതാക്കി. അയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ സെറ്റിലെത്തി നിലവിട്ട് സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിവസ്ത്രനായി. ഇത് സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്രയും ഉന്നതനും അനുഗ്രഹീത കലാവൈഭവത്തിന് ഉടമയുമായ ഒരാളില്‍ നിന്ന് ആരും ഇതൊന്നും പ്രതീക്ഷിച്ചില്ല.

സെറ്റിലെ അഴിഞ്ഞാട്ടത്തിനൊടുവില്‍ അയാള്‍ നടിയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു. 'ഇനി നീ സിനിമാ രംഗത്ത് ഉണ്ടാവില്ല. പറയുന്നത് ഞാനാണ്, ഞാന്‍'. സിനിമയിലെ തമ്പുരാക്കന്മാര്‍ വിചാരിച്ചാല്‍ എത്ര ഭാവനയുള്ള നടിയും ഔട്ടായിപ്പോകും എന്ന് നിറകണ്ണുകളോടെ പറഞ്ഞ അവര്‍, പിന്നെ അഭിനയിക്കാന്‍ പോയിട്ടില്ലെന്നും പറയുന്നു. അവരോടുള്ള പക തീര്‍ക്കാന്‍ ആ നടന്‍ അദ്ദേഹത്തോടൊപ്പം നായികമാരായിട്ടുള്ളവര്‍ക്കായി വിരുന്നൊരുക്കിയെന്നും തന്നെ അതിലേക്ക് ക്ഷണിച്ചില്ലെന്നും നടി വിവരിച്ചു' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനായ നടന്‍ പല തവണ തന്റെ നായികയോട് ലൈം?ഗിക ആവശ്യം ഉന്നയിച്ചു. നടി ആവശ്യം നിരസിച്ചപ്പോള്‍ അയാള്‍ അവരെ ശാരീരികമായി ആക്രമിച്ചു. അതിനെ തുടര്‍ന്ന് നടിക്ക് ദീര്‍ഘകാല ആയുര്‍വേദ ചികിത്സ തേടേണ്ടി വരികയും ചെയ്‌തെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ മനപ്പൂര്‍വം വീഴ്ത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലായ നായികയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു. ഉച്ച കഴിഞ്ഞ് ഷൂട്ടിം?ഗിന് ഹാജരാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നിര്‍ബന്ധിച്ചെന്നും പുസ്തകത്തിലുണ്ട്. അബ്ദുല്‍ ഹക്കീമായിരുന്നു നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉത്തരവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്ത് വന്നപ്പോള്‍ സിനിമാ രംഗത്തുണ്ടായ പൊട്ടിത്തെറികള്‍ ചെറുതല്ല. ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഹേമ കമ്മിറ്റിയോ സര്‍ക്കാരോ തയ്യാറായിരുന്നില്ല. പിന്നീട് ഭാഗികമായി വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് വരാത്ത തരത്തില്‍ ചില ഭാഗങ്ങള്‍ പുറത്ത് വന്നു. മലയാള സിനിമയില്‍ പതിനഞ്ചംഗ പവര്‍ഗ്രൂപ്പുണ്ടെന്നും കാസ്റ്റിംഗ് കൗച്ച്, താെഴില്‍ നിഷേധം, തൊഴില്‍ ചൂഷണം, ലൈംഗികാതിക്രമം തുടങ്ങിയവ നിലനില്‍ക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.


 

abdul hakeem book about hema committee report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES