Latest News

അനുമോള്‍ക്ക് പിറന്നാള്‍! ആശംസകള്‍ അറിയിച്ച് വാനമ്പാടീ സീരിയല്‍ താരങ്ങളും ആരാധകരും!

Malayalilife
അനുമോള്‍ക്ക് പിറന്നാള്‍! ആശംസകള്‍ അറിയിച്ച് വാനമ്പാടീ സീരിയല്‍ താരങ്ങളും ആരാധകരും!


വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കുട്ടിയാണ് അനുമോള്‍. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനായ മോഹന്‍കുമാറിന്റെ മകളായി ഒരു ചെറിയ പാട്ടുകാരിയായാണ് ഗൗരി സീരിയലില്‍ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത്. ഇന്നാണ് ഗൗരിയുടെ പിറന്നാള്‍. ആരാധകരും സീരിയലിലെ സഹതാരങ്ങളും ഗൗരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ഇന്ന്.

സീരിയലിലെ പോലെ സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ആളാണ് യഥാര്‍ഥ ജീവിതത്തിലെ ഗൗരി. സീരിയലില്‍ മികച്ച പാട്ടുകാരിയായി അഭിനയിക്കുന്ന ഗൗരി ജീവിതത്തിലും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പാട്ടുകാരി തന്നെയാണ്.  സംസ്ഥാന സര്‍ക്കാറിന്‌റെ പുരസ്‌ക്കാരം പോലും ചെറിയ പ്രായത്തില്‍ ഗൗരി നേടിയിട്ടുണ്ട്.

അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്റെ മകളാണ് ഗൗരി. പല ഷോകളിലും ഗാന പിന്നണിയിലും പ്രവര്‍ത്തിച്ചു പരിചയമുള്ള പ്രകാശ് അറിയപ്പെടുന്ന ഒരു കലാകാരന്‍ ആയിരുന്നു. ഗൗരിയെ സംഗീത വഴികളിലേക്ക് കൈപിടിച്ചതും അച്ഛന്‍ തന്നെയാണ്. പക്ഷേ മകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പ്രകാശ് ഒരു ആക്‌സിഡന്റില്‍ മരിച്ചു. ഇതിനോടകം കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ ഗൗരി നേടിയിട്ടുണ്ട്. അതു കരസ്ഥമക്കിയതാകട്ടെ ഏഴാം വയസിലും. പക്ഷേ പാട്ടുകാരിയാകാന്‍ കൊതിച്ച അനുമോള്‍ ഒടുവില്‍ അഭിനയത്തില്‍ എത്തുകയായിരുന്നു.

എല്‍കെജി മുതലാണ് പാട്ട് പഠിക്കാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ വാനമ്പാടിയുടെ തിരക്ക് കാരണം സംഗീതപഠനത്തിന് അല്‍പ്പം ബ്രെയ്ക്ക് വന്നിരിക്കുകയാണ്.  വാനമ്പാടി തീര്‍ന്നാല്‍, ഉടനെ അടുത്ത സീരിയല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകില്ല, എന്നാണ് ഗൗരിയുടെ മറുപടി. സംഗീതവും പഠനവും മുന്‍പോട്ട് കൊണ്ട് പോകാന്‍ ആണ് താത്പര്യം. പക്ഷേ നല്ല സിനിമകള്‍ അവസരം കിട്ടിയാല്‍ ചെയ്യും. ടീച്ചര്‍ ആകണമെന്നാണ് അനുവിന്റെ ആഗ്രഹം. സംഗീത കുടുംബത്തില്‍ ജനി്ച്ചതിനാല്‍ ആകാം അഭിനയത്തെക്കാള്‍ പാട്ടിന് മുന്‍തൂക്കം ഗൗരി നല്‍കുന്നു. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം. ഇന്നാണ് ഗൗരിയുടെ പിറന്നാള്‍. നിരവധിപേരാണ് അനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അനുമോളുടെ അച്ഛനായ മോഹന്‍കുമാര്‍ ഉള്‍പെടെയുള്ളവര്‍ അനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

Read more topics: # vanambadi serial,# anumol birthday
vanambadi serial anumol birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക