Latest News

വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല; തീര്‍ച്ചയായും കല്യാണം ഉണ്ടാവും; തുറന്ന് പറഞ്ഞ് സുചിത്ര നായർ

Malayalilife
 വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല; തീര്‍ച്ചയായും കല്യാണം ഉണ്ടാവും; തുറന്ന് പറഞ്ഞ് സുചിത്ര നായർ

വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. പിന്നീട് താരത്തെ പ്രേക്ഷകർ ബിഗ്‌ബോസ് സീസണ്‍ നാലില്‍ മത്സരാർത്ഥിയായി എത്തുകയും ചെയ്തു. അവസാനമായി ഹൗസിൽ നിന്ന്  പുറത്തായ മത്സരാര്‍ത്ഥി സുചിത്ര നായരാണ്.  എന്നാൽ ഇപ്പോള്‍ നടിയുടെ ചില പഴയ അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന സുചിത്രയുടെ അഭിമുഖം ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല. വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര സൂചിപ്പിച്ചത്.

സുചിത്ര പുറത്തേക്ക് 63 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് വന്നത്. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്.  സുചിത്ര നായര്‍ മലയാളി പ്രേക്ഷകര്‍ക്ക് വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുപരിചിതയായത്.

Actress suchithra nair words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES