സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള വൈറല്‍ കപ്പിളാണ് ജിസ്മയും വിമലും. ജിസ്മ വിമല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഏവര്‍ക്കും സുപരിചിതരായത്. ഇവരുടെ വെബ്സീരിസും റീല്‍സ് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ഒപ്പമുളള ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജിസ്മയും വിമലും.
''Stories connect people' എന്നത് എത്ര സത്യമാണെന്ന് വീണ്ടും മനസ്സിലാക്കിയ ഒരു ദിവസം. ഞങ്ങളുടെ ഏറ്റവും പുതിയ work ആയ ''മല്ലികാ വിലാസം കണ്ടു ഏറെ ഇഷ്ടപ്പെട്ടു'' എന്ന് Anoop sir (Anoop Sathyan) വഴി ഞങ്ങളുടെ team-ല്‍ ഒരാളെ സത്യന്‍ സര്‍ അറിയിക്കുകയായിരുന്നു.
We were at cloud-nine. ആ excitement-ന്റെ പുറത്തു സാറിനെ നേരിട്ട് contact ചെയ്ത്, ഒന്ന് നേരില്‍ കണ്ടോട്ടെ എന്ന് ചോദിച്ചു. യാതൊരു മടിയുമില്ലാതെ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അങ്ങനെ ഞങ്ങള്‍ അന്തിക്കാടു എത്തി.
ഒരുപാട് സിനിമാ വിശേഷങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെയും ജോലിയെയും കുറിച്ചു ചോദിച്ചു. കൂടെ അഖില്‍ സത്യനെയും കാണാന്‍ കഴിഞ്ഞു - ഒരുപാട് സ്നേഹമുള്ള ഒരു sweet brother.
YouTube-ല്‍ ഞങ്ങള്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം. ഈ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ചെറിയ ചെറിയ videos ഞങ്ങളെ ഒടുവില്‍ ഇവിടെ വരെ എത്തിച്ചിരിക്കുന്നു.
ഞങ്ങളുടെ പ്രയത്നം ഒടുവില്‍ ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. ഈ ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മകളിലൊന്നായി ഞങ്ങള്‍ എപ്പോഴും കാത്തുസൂക്ഷിക്കും.
കഥകള്‍ മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ചിലപ്പോള്‍, നിങ്ങള്‍ പോകാന്‍ ആഗ്രഹിച്ച അതേ സ്വപ്നഭൂമിയിലേക്ക് തന്നെ അവ നിങ്ങളെ എത്തിക്കുകയും ചെയ്യും. നന്ദി, സത്യന്‍ സര്‍'' എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയത്.