മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. കുടുംബ വിളക്ക് ചോക്ലേറ്റ്, കൂടത്തായി, കാര്‍ത്തിക ദീപം തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി. മേയ് 16നാണ് വിവാഹ നിശ്ചയം. അടുത്ത വര്‍ഷം ആദ്യം വിവാഹമുണ്ടാകുമെന്നാണ് വിവരം. നിശ്ചയത്തിന്റെ കാര്യം നടി തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്..
ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്.ലക്ചററായ ജോസ് ഷാജിയാണ് ഭാവി വരന്‍. ഇതര മതത്തില്‍പ്പെട്ട ആളായതിനാല്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതല്ലൊം പരിഹരിച്ചെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇരു വീട്ടുകാരുടെയും സമ്മതത്തടെയും അനുഗ്രഹത്ത്രിലുമാണ് വിവാഹം നടത്തുന്നതെന്നും നടി വ്യക്തമാക്കി. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വ്യക്തമാക്കിയ താരം വരനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് മിനിസ്‌ക്രീനിലെ സഹതാരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്..
പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. മെയ് പതിനാറ് എന്ന് എഴുതി ലോക്കിന്റെ ഇമോജിയും ചേര്‍ത്ത് എന്‍ഗേജ്‌മെന്റ് ഡയറീസ് എന്ന ഹാഷ്ടാ?ഗും ശ്രീലക്ഷ്മി ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് സീരിയിയലിലെ സഹതാരങ്ങളെല്ലാം ആശംസകളുമായി എത്തി. രേഷ്മ എസ് നായര്‍, ദേവി മേനോന്‍, നൂബിന്‍ ജോണി, റെനീഷ റഹ്‌മാന്‍ എന്നിവരെല്ലാം ആശംസകളറിയിച്ചവരുടെ കൂട്ടത്തിലുണ്ട്.