കൊച്ചി വെണ്ണലയില്‍ കൊച്ചിന്‍ ഹനീഫയുടെ പുതിയ സ്വപ്‌ന ഭവനം ഉയര്‍ന്നത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ദീലിപ് അടക്കം താരങ്ങള്‍ ഗൃഹപ്രവേശന ചടങ്ങിലെത്തിയതും മമ്മൂക്കയും ഭാര്യയും വീട് കാണാനെത്തിയതും വാര്‍ത്തകളില്‍ നിറയഞ്ഞതാണ്. ഇപ്പോളിതാ മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളായ കാര്‍ത്തിക ഹനീഫയുടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറലാവുകയാണ്.
കൊച്ചി വെണ്ണലയിലെ ഹനീഫയുടെ പുതിയ വീട്ടിലെത്തിയ കാര്‍ത്തിക അദ്ദേഹത്തിന്റെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്. ഈ സന്ദര്‍ശനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
വളരെ നാളുകള്‍ക്ക് ശേഷമാണ് കാര്‍ത്തികയെ ഇത്തരമൊരു പൊതുദൃശ്യത്തില്‍ കാണുന്നത്. മക്കളുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചിന്‍ ഹനീഫയുടെ മരണശേഷം കഴിഞ്ഞ 16 വര്‍ഷമായി വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അടുത്തിടെയാണ് കൊച്ചി വെണ്ണലയില്‍ കുടുംബം സ്വന്തമായി പുതിയ വീട് ഒരുക്കിയത്. ആ പുതിയ വീട്ടിലേക്കാണ് കാര്‍ത്തിക സ്‌നേഹസന്ദര്‍ശനവുമായി എത്തിയത്.
1988-ല്‍ കരിയറിന്റെ മികച്ച ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഡോ. സുനില്‍ കുമാറുമായുള്ള വിവാഹം. വിവാഹശേഷം കാര്‍ത്തിക സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു.കാര്‍ത്തിക നായികയായി തിളങ്ങിയിരുന്ന കാലത്ത് കൊച്ചിന്‍ ഹനീഫയും മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം താളവട്ടത്തില്‍ കാര്‍ത്തിക സാവിത്രി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ കൊച്ചിന്‍ ഹനീഫ ആന്റണി എന്ന കാവല്‍ക്കാരന്റെ വേഷത്തിലായിരുന്നു.