ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തില്‍ ഒരു പങ്കാളിയെ വേണം; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കിട്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ 

Malayalilife
topbanner
 ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തില്‍ ഒരു പങ്കാളിയെ വേണം; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കിട്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ 

ടിയും ബിഗ്ഗ് ബോസ് താരവും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വീണ്ടും അമ്മയാകുന്നു. താരപുത്രി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകള്‍ പങ്കിട്ടാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. വിവാഹശേഷം ദുബായില്‍ സെറ്റില്‍ഡ് ആയ ശ്രീ ഇപ്പോഴും കരിയറില്‍ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ്. അടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം ശ്രീ പങ്കുവച്ചത്. പിന്നാലെയാണ് നിറവയറോടുള്ള ചിത്രം ഇപ്പോള്‍ ശ്രീ പങ്കിട്ടെത്തിയിരിക്കുന്നത്.

2019 ല്‍ ആണ് ശ്രീലക്ഷ്മിയും കൊമേഴ്‌സ്യല്‍ പൈലറ്റ് ആയ ജിജിന്‍ ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞവര്‍ഷം ആണ് ഇരുവരുടെയും ജീവിതത്തിലേക്ക് അര്‍ഹം കടന്നു വന്നത്. ഇപ്പോള്‍ മകന്റെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് മറ്റൊരു സന്തോഷം കൂടി ശ്രീയുടെ ജീവിതത്തിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വീണ്ടും അമ്മയാകാന്‍ പോകുന്ന സന്തോഷം ശ്രീ പങ്കിട്ടത്.

അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയര്‍ ആരംഭിച്ചത്. ജഗതിയുടെ മകള്‍ എന്ന ലേബലില്‍ ശ്രദ്ധിയ്ക്കപ്പെട്ട താരം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. ബിഗ്ഗ് ബോസ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്രീലക്ഷ്മി. 

നവംബര്‍ 17ന് ആണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിനുശേഷം തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹ വിരുന്ന് ചടങ്ങില്‍ പ്രമുഖര്‍ ആണ് പങ്കെടുത്തത്.അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ആണ് ശ്രീലക്ഷ്മി വിവാഹിത ആയത്. കൊച്ചിയില്‍ അയല്‍ക്കാരായിരുന്നു ജിജിനും ശ്രീലക്ഷ്മിയും അന്ന് മുതല്‍ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തില്‍ എത്തിയത്. ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് എന്നും ശ്രീ തുറന്നുപറഞ്ഞിട്ടുണ്ട്.

 

sreelakshmi sreekumar second pregnancy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES