Latest News

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായി; രണ്ടാമത്തെ അതിഥിയെത്തിയ സന്തോഷം പങ്കിട്ട് താരം 

Malayalilife
 ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായി; രണ്ടാമത്തെ അതിഥിയെത്തിയ സന്തോഷം പങ്കിട്ട് താരം 

ടിയും ബിഗ്ഗ് ബോസ് താരവും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ രണ്ടാമതും അമ്മയായി. ശ്രീലക്ഷ്മി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

തന്നെയും രണ്ടു കുഞ്ഞുങ്ങളെയും പ്രസവസമയത്ത് നന്നായി പരിപാലിച്ച ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പമാണ് ശ്രീലക്ഷ്മി പോസ്റ്റ് ഇട്ടത്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ മുതല്‍ പ്രസവം വരെ അവര്‍ നല്‍കിയ പരിഗണനയ്ക്ക് ശ്രീലക്ഷ്മി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു. അര്‍ഹാം എന്നാണ് ശ്രീലക്ഷ്മിയുടെ മൂത്ത മകന്റെ പേര്. രണ്ടാമത്തെയാള്‍ മകള്‍ എന്നാണ് പേരില്‍ ലഭിക്കുന്ന സൂചന. ഇഷ എന്നാണ് കുഞ്ഞിന്റെ പേര്.

2019 ല്‍ ആണ് ശ്രീലക്ഷ്മിയും കൊമേഴ്സ്യല്‍ പൈലറ്റ് ആയ ജിജിന്‍ ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞവര്‍ഷം ആണ് ഇരുവരുടെയും ജീവിതത്തിലേക്ക് അര്‍ഹം കടന്നു വന്നത്. അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയര്‍ ആരംഭിച്ചത്. ജഗതിയുടെ മകള്‍ എന്ന ലേബലില്‍ ശ്രദ്ധിയ്ക്കപ്പെട്ട താരം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. ബിഗ്ഗ് ബോസ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്രീലക്ഷ്മി.

നവംബര്‍ 17ന് ആണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്,വിവാഹത്തിനുശേഷം തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹ വിരുന്ന് ചടങ്ങില്‍ പ്രമുഖര്‍ ആണ് പങ്കെടുത്തത്. 

അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ആണ് ശ്രീലക്ഷ്മി വിവാഹിത ആയത്. കൊച്ചിയില്‍ അയല്‍ക്കാരായിരുന്നു ജിജിനും ശ്രീലക്ഷ്മിയും അന്ന് മുതല്‍ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തില്‍ എത്തിയത്. ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് എന്നും ശ്രീ തുറന്നുപറഞ്ഞിട്ടുണ്ട്.

 

sreelakshmi sreekumar gives birth to second child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES