Latest News

തല മുണ്ഡനം ചെയ്ത നയന്‍താരയുടെ ചിത്രം എഐ; തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ നടി തലമൊട്ടയടിച്ചെന്ന് പ്രചാരണവുമായി സോഷ്യല്‍മീഡിയ

Malayalilife
തല മുണ്ഡനം ചെയ്ത നയന്‍താരയുടെ ചിത്രം എഐ; തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ നടി തലമൊട്ടയടിച്ചെന്ന് പ്രചാരണവുമായി സോഷ്യല്‍മീഡിയ

നടി നയന്‍താര തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ തല മുണ്ഡനം ചെയ്‌തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ എഐ നിര്‍മ്മിത ചിത്രം പ്രചരിക്കുന്നു.കഴിഞ്ഞ ഏപ്രിലില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം നയന്‍താര തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് തിരുത്തി പ്രചരിപ്പിച്ചത്. ടോക്‌സിക് സിനിമയുടെ റിലീസിന് മുന്നോടിയായി നയന്‍താര തല മുണ്ഡനം ചെയ്‌തെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. 

വൈറല്‍ ചിത്രങ്ങളുടെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രധാന സൂചനകള്‍ നയന്‍താരയുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലുമുണ്ട്. യഥാര്‍ഥ സന്ദര്‍ശന ചിത്രങ്ങളില്‍ താരം ധരിച്ചിരുന്ന അതേ വസ്ത്രവും കമ്മലുകളും തന്നെയാണ് എഡിറ്റ് ചെയ്ത ചിത്രങ്ങളിലും കാണുന്നത്. എന്നാല്‍ തലമുടിയുടെ ഭാഗത്ത് മാത്രമാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് യഥാര്‍ഥ ചിത്രത്തില്‍ എഐ ഉപയോഗിച്ച് മുഖത്തിനും ശരീരത്തിനും അനുയോജ്യമായ രീതിയില്‍ മുടിയില്ലാത്ത രൂപം സൃഷ്ടിച്ചതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. യഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും അണിനിരക്കുന്നു. 

യഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്'. കെജിഎഫ്: ചാപ്റ്റര്‍ 2ന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് നയന്‍താരയെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളും അതിവേഗം പ്രചരിച്ചത്.

Read more topics: # നയന്‍താര
nayanthara tirupati viral photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES