Latest News

എട്ട് വര്‍ഷത്തെ പ്രണയസാഫല്യം;സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; കുടുംബവിളക്ക് താരത്തിനെ ജീവിതസഖിയാക്കിയത് സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി

Malayalilife
 എട്ട് വര്‍ഷത്തെ പ്രണയസാഫല്യം;സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; കുടുംബവിളക്ക് താരത്തിനെ ജീവിതസഖിയാക്കിയത് സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി

സീരിയല്‍ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്.

കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്.

കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. 

വരന്‍ അന്യമതത്തില്‍ നിന്നുള്ള വ്യക്തി ആയതിനാല്‍ എതിര്‍പ്പുകള്‍ ഒട്ടേറെ ഉണ്ടായിരുന്നു എന്ന് ശ്രീലക്ഷ്മി തന്നെ നേരത്തെ അറിയിച്ചിരുന്നു. താരത്തിന് ആശംസയുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷവും താന്‍ അഭിനയത്തില്‍ സജീവമാകും എന്നാണ് താരം പറയുന്നത്.

നിലവില്‍ ജോസ് ബാംഗ്ലൂരില്‍ ലക്ച്ചറര്‍ ആയി ജോലി ചെയ്യുകയാണ്,. വിവാഹം കഴിഞ്ഞു ജോസ് ബാംഗ്ലൂരിലേക്ക് പോകുമെന്നും താന്‍ ട്രിവാന്‍ഡ്രത്തും വര്‍ക്ക് ചെയ്യുമെന്നുമാണ് ശ്രീലക്ഷ്മി പറഞ്ഞത്

sreelakshmi sreekumar wedding jose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES