Latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ പമ്പയില്‍; ഭക്തര്‍ക്കിടയില്‍ നില്ക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍;അതിമനോഹരത്തിന്റെ ചിത്രീകരണം ആരംഭിച്ചു

Malayalilife
 പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ പമ്പയില്‍; ഭക്തര്‍ക്കിടയില്‍ നില്ക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍;അതിമനോഹരത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാല്‍ നായകനാവുന്ന അതിമനോഹരം എന്ന സിനിമയുടെ ഷൂട്ടിംഗ് പമ്പയില്‍ തുടങ്ങി. സന്നിധാനം ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളില്‍ വനംവകുപ്പ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി അനുമതി കൂടി വാങ്ങിയാണ് പമ്പയിലും നിലയ്ക്കലിലും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ലവ്‌ലജന്‍ എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. മീര ജാസ്മിന്‍ ആണ് നായിക. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് അതിമനോഹരം.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ആകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് അണിയറക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലയ്ക്കല്‍ ബസ് സ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്താനാണ് കോടതി അനുമതി നല്‍കിയത്. നിബന്ധനകളോടെ അനുമതി ആകാം എന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു.

ആഷിക്ക് ഉസ്മാന്‍ പ്രൊഡയ്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അതിമനോഹരം. ലൗലജന്‍ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷമാക്കുന്നു. ലാലു അലക്‌സ്,, മനോജ് കെ ജയന്‍, ജഗദീഷ്, ഇര്‍ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്‌സ് ബിജോയ്, ഛായാ?ഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Read more topics: # അതിമനോഹരം
athimanoharam sabarimala shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES