സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീശനാണ് കല്യാണി എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചാണ് അമല കല്യാണിയായി മാറുന്നത്. നടി അമലയുടെ വിശേഷങ്ങള്‍ അറിയാം.
തിരുവനന്തപുരംകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. സീരിയലിലെന്ന പോലെ അത്ര മോഡേണൊന്നമല്ലാത്ത സാധാരണക്കാരിയാണ് താനെന്നാണ് അമല പറയുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല മനസുതുറന്നത്. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത്. അച്ഛന്‍ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. നാടന്‍ പെണ്‍കുട്ടി തന്നെയാണ് ജീവിതത്തിലും അമല. കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് നടക്കുന്നതിനെക്കാള്‍ സന്തോഷം അച്ഛന്റെയും അമ്മയുടെയും കൂടെ സമയം ചിലവിടുന്നതാണെന്നാണ് അമല പറയുന്നത്.
അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് അമല. അഭിനയിച്ച് തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി സീനിയറായ മറ്റ് നടിമാര്‍ക്ക് പോലും ഇതുവരെ കിട്ടാത്ത പുരസ്‌കാരമാണ് ചെറിയ പ്രായത്തില്‍ അമല നേടിയത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അമലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും അഭിനയിച്ചു. ഇതില്‍ നീര്‍മാതളത്തിലെ അഭിനയത്തിലാണ് സംസ്ഥാന പുരസ്‌കാരം അമലയ്ക്ക് കിട്ടിയത്. പിന്നീടാണ് ചെമ്പരത്തി സീരിയലിലെ കല്യാണിയെന്ന കഥാപാത്രമാകാന്‍ അമലയ്ക്ക് അവസരം ലഭിച്ചത്.
കല്യാണിയെ തനിക്ക് വളരെ ഇഷ്ടമാണെന്നും നാടന്‍ പെണ്‍കുട്ടിയാണ് എങ്കിലും എന്ന് പോലെ സ്മാര്‍ട്ടാണ് കല്യാണിയെന്നും അമല പറയുന്നു. സ്വഭാവത്തിന്റെ കാര്യത്തില്‍ കല്യാണിയെപ്പോലതന്നെ താനും സിമ്പിളാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ ജീവിക്കാനാണിഷ്ടം. വേഷത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരുപാട് നാടനുമല്ല, ഒരുപാട് മോഡേണുമല്ലെന്ന് അമല കൂട്ടിച്ചേര്‍ക്കുന്നു..
സീരിയലില്‍ പ്രധാന കഥാപാത്രങ്ങലായി എത്തുന്നവരെല്ലാം തന്നെ വളരെ ഫ്രണ്ട്ലിയാണ്. നടി ഐശ്വര്യയാണ് സീരിയലില്‍ പ്രധാന കഥാപാത്രമാണ് അഖിലാണ്ഡേശ്വരിയായി എത്തുന്നത്. ഐശ്വര്യ ചേച്ചി വളരെ ഫ്രണ്ട്ലിയാണ്. അതുപോലെ ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും അമല പറയുന്നു. ബി. ടെക്ക് കഴിഞ്ഞാണ് അമല അഭിനയരംഗത്തേക്ക് വരുന്നത്. ഈ വര്‍ഷം തന്നെ അമലയുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തിലാണ് മാതാപിതാക്കള്‍. അതേപറ്റിയും ആലോചിക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കുന്നു. നൃത്തത്തിനും അഭിനയത്തിനുമൊത്തം അമല നെഞ്ചോട് ചേര്‍ക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. കളരിയാണ് അത്. ടിവാന്‍ഡ്രം സി. വി. എന്‍ കളരിയില്‍ രാജന്‍ സാറിന്റെ ശിക്ഷണത്തിലാണ് അമല കളരി പഠിക്കുന്നത്. മുന്‍പ് ഡാന്‍സ് ചെയ്തിരുന്ന സമയത്ത് കളരിയും കൂടി പഠിക്കാന്‍ ചേര്‍ന്നതാണ്. കളരി ചെയ്യുമ്പോള്‍ ഒരു പോസിറ്റീവ് ഫീല്‍ കിട്ടുമെന്നും അമല വെളിപ്പെടുത്തുന്നു.