'എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്'! വിവാാഹിതയാവുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടി നൂറിന്‍ ഷെരീഫ്

Malayalilife
topbanner
 'എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്'!   വിവാാഹിതയാവുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടി നൂറിന്‍ ഷെരീഫ്

ഡാര്‍ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരമാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്തത് നൂറിനെയാണ്. പിന്നാലെ ചങ്ക്സ് ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെ നൂറിന്‍ സജീവമാകുകയായിരുന്നു. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവയായ നൂറിന്‍ മോഡലിങ്ങ് രംഗത്തും സജീവമാണ്.

നടി നൂറില്‍ ഷെരീഫ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.


സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്‍. ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍ എന്നെ നന്നായി സ്‌നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്- നൂറില്‍ കുറിച്ചു.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES