വേഗം കല്യാണം കഴിപ്പിക്കാന്‍ തിടുക്കം സംയുക്തയ്ക്കും ബിജു മേനോനുമായിരുന്നു ! ഒരു മെസേജ് പോലും അയക്കാതെ നേരിട്ട് നിതേഷിനെ കൊച്ചിയില്‍ വച്ച് കണ്ട് സംസാരിച്ചതിനെക്കുറിച്ച് ഉത്തര

Malayalilife
വേഗം കല്യാണം കഴിപ്പിക്കാന്‍ തിടുക്കം സംയുക്തയ്ക്കും ബിജു മേനോനുമായിരുന്നു !  ഒരു മെസേജ് പോലും അയക്കാതെ നേരിട്ട് നിതേഷിനെ കൊച്ചിയില്‍ വച്ച് കണ്ട് സംസാരിച്ചതിനെക്കുറിച്ച് ഉത്തര


മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും  നിറഞ്ഞു നിന്നിരുന്ന ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. നടി സംയുക്ത വര്‍മ്മയുടെ അനുജത്തി കൂടിയാണ് ഉത്തര. ഊര്‍മ്മിള സംയുക്തയുടെ കുഞ്ഞമ്മയാണ്. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര തന്റെ വിവാഹത്തെ പറ്റി മനസുതുറന്നത്. 27 വയസാണ് ഉത്തരയ്ക്ക്. ഒപ്പം പഠിച്ച കൂട്ടുകാരുടെ എല്ലാം വിവാഹം കഴിഞ്ഞിരുന്നു. വേഗം കല്യാണം കഴിപ്പിക്കാന്‍ തിടുക്കം സംയുക്തയ്ക്കും ബിജു മേനോനുമായിരുന്നു എന്ന് താരം പറയുന്നു. അറേഞ്ച്ഡ് മാരേജ് നടക്കില്ലെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മോഡേണ്‍ ഔട്ട് ലുക്കുള്ള ഒരു ഫാമിലിയില്‍ നിന്നും വന്ന പ്രപോസല്‍ ഗൗരവത്തിലെടുത്തു. പയ്യനെ കണ്ട് സംസാരിച്ച ശേഷം മാത്രമാണ് ഉത്തര വിവാഹത്തിന് സമ്മതിച്ചത്. ഒരു മെസേജ് പോലും അയക്കാതെ നേരിട്ട് നിതേഷിനെ കൊച്ചിയില്‍ വച്ച് കണ്ടാണ് സംസാരിച്ചതെന്ന് ഉത്തര പറയുന്നു. സംസാരിച്ചപ്പോള്‍ ഇഷ്ടമായി. പിന്നെ കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് കല്യാണത്തിലെത്തി. നൃത്തം തുടരണമെന്ന് തന്നെയാണ് നിതേഷിന്റെ ആഗ്രഹമെന്ന് ഉത്തര പറയുന്നു.

നിശ്ചയ ദിവസം ഉത്തരയുടെ കാലില്‍ നിതേഷ് ചിലങ്ക അണിയിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. അച്ഛനമ്മമാരുടെ മുന്നില്‍വച്ച് പ്രപോസ് ചെയ്യണമെന്ന് നിതേഷ് ആഗ്രഹിച്ചിരുന്നു. അതിനാലാണ് നിശ്ചയദിവസം തെരെഞ്ഞെടുത്തത്. ഉത്തരയുടെ കാലില്‍ ചിലങ്ക കെട്ടി നല്‍കിയ ശേഷം ഇനി നീ ഈ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യുന്നത് എന്നെ ഓര്‍ത്തു കൊണ്ടാകുമല്ലോ' എന്നാണ് നിതേഷ് പറഞ്ഞതെന്നും ഉത്തര വെളിപ്പെടുത്തുന്നു. ഉത്തര നടി കൂടിയാണെന്ന് നിതേഷിന് വൈകിയാണ് മനസിലായത്. ആഗ്രഹിച്ചത് പോലെ തന്നെക്കാള്‍ വിവരവും പക്വതയും ഉള്ള ആളെയാണ് തനിക്ക ലഭിച്ചതെന്നും ഉത്തര കൂട്ടിച്ചേര്‍ക്കുന്നു.

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഉത്തരയുടെ നിശ്ചയം നടന്നത്. ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ . സംയുക്ത വര്‍മയും , ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മയില്‍ പീലി നിറത്തിലെ കോസ്റ്റിയൂം വീതിയില്‍ കല്ലുകള്‍  പതിപ്പിച്ച് ഒറ്റ നെക്ലസ്സുമാണ് മാണ് വിവാഹനിശ്ചയത്തിനായി ഉത്തര തിരഞ്ഞെടുത്തത്. കയ്യില്‍ ഒന്ന് രണ്ട് വളകളും മുടിയില്‍ പൂക്കളും അണിഞ്ഞ് മനോഹരിയായിരുന്നു ഉത്തര. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

 

Read more topics: # uthara unni marriage ,# new news
uthara unni marriage new news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES