ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. 100 ദിവസങ്ങള്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഹൗസിനുളളില്‍ ഉളളവര്‍ തന്നെ അന്യോന്യം സംസാരിക്കുകയും തങ്ങളുടെ വീട്ടു കാര്യങ്ങളും മറ്റും പറയുകയുമൊക്കെയായിരുന്നു പതിവ്. പരസ്പരം അടുത്തറിയാനും ഇവര്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഇന്നലെ മാതൃദിനത്തില്‍ ഷിയാസ് പങ്കുവച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് ജോലിക്ക് പോയി തന്നെ വളര്‍ത്തിയതെന്നും ഷിയാസ് കുറിപ്പില്‍ പറയുന്നുണ്ട്.
15ആം വയസ്സില്‍ ആയിരുന്നു എന്റെ ഉമ്മാന്റെ കല്യാണം, ചെറിയ പ്രായത്തില്‍ കല്യണം കഴിക്കുന്ന ഒരു പെണ്കുട്ടിയുടെ ജീവിത്തില്‍ കൂടെ കടന്നു പോകുന്ന പ്രശ്നങ്ങള്‍ അത്രമേല്‍ വലുതാണ്, 16ആം വയസില്‍ ഉമ്മയ്ക്ക് ഞാന്‍ ജനിച്ചു പ്രായപൂര്‍ത്തി ആകുന്നതിന് മുന്നേ ഒരു കുടുംബ ജീവിതം നയിക്കേണ്ടി വരുന്നത് ശെരിക്കും ദുഷ്‌കരമാണ് ... വാപ്പ എന്നു പറയുന്നത് എനിക്ക് ഒരു മനുഷ്യന്‍ മാത്രമാണ്. എന്നെ സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ എന്നെ വാപ്പ വിളിച്ചിട്ടില്ല ... വാപ്പ വീട്ടില്‍ ചിലവിന് തരില്ല അത് കൊണ്ട് തന്നെ ഉമ്മയാണ് ജോലിക്ക് പോയി വീട് നോക്കിയിരുന്നത് ... വീട്ടു ജോലിക്കും, മെക്കാട് പണിക്കും ഒക്കെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത് ... 24 ആം വയസില്‍ ഞാന്‍ മോഡലിംഗ് ചെയ്യുമ്പോഴും ഉമ്മയോട് ആളുകള്‍ ചോദിക്കും എന്താണ് ഷിയാസിന്റെ ജോലി എന്നു അപ്പോ അല്പം തല താഴ്ത്തി ഉമ്മ പറയും 'അവന്‍ സ്ഥിര ജോലി ആയിട്ടില്ല മോഡലിംഗ് ചെയ്യുന്നു ' എന്ന് ... വര്‍ഷങ്ങള്‍ കഴിഞ്ഞു തല വര മാറ്റി എഴുതിയ വര്‍ഷം, കാരണം വാപ്പയും ഉമ്മയുടെയും സ്നേഹമറിഞ്ഞവര്‍ക്ക് രണ്ടുപേരോടും ആയിരിക്കും സ്നേഹം എനിക്ക് പക്ഷെ ഉമ്മയോട് മാത്രമാണ് കാരണം ഞാന്‍ ഉമ്മ മോന്‍ ആണ് ... ഉമ്മയാണ് എന്നെ വളര്‍ത്തിയത് ഉമ്മയാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്, എന്നെ വീഴാതെ താങ്ങി നിര്‍ത്തിയതും എന്റെ ഉമ്മയാണ്... ഇന്നു പക്ഷേ എന്റെ ഉമ്മയ്ക്ക് അല്പം തല ഉയര്‍ത്തി 2 പേരോട് എങ്കിലും പറയാം ' ഞാന്‍ ഷിയാസ് കരീമിന്റെ ഉമ്മയാണ് ' എന്നു പറഞ്ഞു കൊണ്ടാണ് ഷിയാസിന്റെ കുറിപ്പ് അവസാനിക്കുന്നത്. ബിഗ്ബോസില്‍ എത്തിയതോടെയാണ് ഷിയാസ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ആദ്യമൊക്ക ഷിയാസിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെങ്കിലും പിന്നീട് ഷിയാസിന് ആരാധകരേറുകയായിരുന്നു. ബിഗ്ബോസിനു ശേഷം നിരവധി വേദികളില്‍ അതിഥിയായി താരം എത്തിയിരുന്നു. കഴിഞ്ഞ ദിവസം പേളിഷ് വിവാഹത്തിനെത്തിയ ഷിയാസിന്റെ ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു.