മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്ളവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്ത് വരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച ട്വിസ്റ്റ് കാരണം ആരാധകര്‍ പരമ്പരയ്ക്ക് നേരെ മുഖം തിരിക്കുകയാണിപ്പോള്‍. നായകനായ ഇന്ദ്രനെ കൊലപ്പെടുത്തിയുള്ള ട്വിസ്റ്റില്‍ താല്‍പര്യമില്ലെന്നും സീതയും മരിച്ചുവെന്ന് കരുതുകയാണ് തങ്ങളെന്നുമാണ് പരമ്പരയോട് ആരാധകരുടെ നിലപാട്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സ് രംഗങ്ങളായിരുന്നു പരമ്പരയില്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളായ സ്വാസികയും ഷാനവാസുമാണ് സീതയും ഇന്ദ്രനുമായെത്തുന്നത്. ഇന്ദ്രനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പ്രചരിച്ചിരുന്നു.
മറ്റൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ബാക്കിയായിട്ടാണ് സീത എന്ന സീരിയല്‍ ഫ്‌ളവേഴ്‌സില്‍ ആരംഭിച്ചത്. ഹിറ്റ് പരമ്പരകളുടെ സംവിധായകനായ ഗിരീഷ് കോന്നിയാണ് സീതയ്ക്ക് പിന്നില്‍. ചരിത്രത്തിലാദ്യമായി വിവാഹം ലൈവായി കാണിച്ചും സീത റെക്കോര്‍ഡ് നേടിയിരുന്നു. അടുത്തിടെയായിരുന്നു നായകനായ ഇന്ദ്രന്‍ മരിച്ചത്. തിരക്കുകളില്‍ നിന്നും മാറി സീതയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലായിരുന്നു ശത്രുക്കള്‍ ഇരുവേരയും ആക്രമിച്ചത്. അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇരുവരും തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇന്ദ്രന്‍ മരിക്കുകയും സീത ജീവിതത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. ഇന്ദ്രന്‍ മരിച്ചതറിഞ്ഞ സീത നിര്‍ജീവ അവസ്ഥയിലാണ്
ഇന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നാലെയായാണ് സംവിധായകനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നു വരികയായിരുന്നു. ഇന്ദ്രനെ കൊന്ന സംംവിധായകന്റെ തീരുമാനമ സീരിയലിനെ ഇല്ലാതാക്കിയെന്നും ഇനി സീരിയല്‍ കാണില്ലെന്നുമാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ പറഞ്ഞത്. ഇന്ദ്രന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഗിരീഷ് കോന്നിക്കെതിരെ വധ ഭീഷണി ഉള്‍പ്പെടെ എത്തിയിരുന്നു. ഇതിനെതിരെ ഗീരീഷ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. തനിക്ക് ലഭിച്ച എട്ടാമത്തെ ഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സീരിയലിലെ തന്റെ വിയോഗത്തെക്കുറിച്ച് പ്രതികരിച്ച് ഷാനവാസും രംഗത്തെത്തിയിരുന്നു. ഇന്ദ്രന്റെ മരണം കാണിച്ചുളള എപ്പിസോഡിനു ശേഷമാണ് ഇന്ദ്രന്‍ തന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയത്. മുന്‍പ് ഒരു അഭിമുഖത്തില്‍ സിനിമയാണ് തന്റെ ലക്ഷ്യമെന്നും അതിനുളള പരിശ്രമത്തിലാണെന്നും ഷാനവാസ് വ്യക്തമാക്കിയിരുന്നു അതോടെ സീതയില്‍ നിന്നും മാറി സിനിമയിലേക്ക് സജീവമാകാനുളള തയ്യാറെടുപ്പിലാണ് ഷാനവാസെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്രയധികം പ്രേക്ഷക പ്രീതിയുളള ഇന്ദ്രനെ പോലെയൊരു കഥാപാത്രത്തെ വേണ്ടന്നു വയ്ക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നും ഷാനവാസ് വ്യക്തമാക്കിയിരുന്നു. കൂടാതെ തനിക്ക് സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഷാനവാസ് തന്റെ നന്ദി അറിയിച്ചിരുന്നു.
കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ദ്രനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകരുടേതെന്നും എന്നാല്‍ ഇതൊന്നുമറിയാതെയാണ് ആരാധകര്‍ സംവിധായകനെതിരെ തിരിഞ്ഞതെന്നും തരത്തിലുളള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ദ്രന്റെ മൃതശരീരം കാണിച്ചില്ല എന്നതാണ് അതിനു കാരണമായി പറയുന്നത്. എന്നാല്‍ ഇന്ദ്രന്‍ മിനിസ്‌ക്രീനില്‍ നിന്നും ബിഗ്ബസ്‌ക്രീനിലേക്ക് കയറുകയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. ്തിന് ആശംസകളുമായും ആരാധകര്‍ എത്തുന്നുണ്ട്. സിനിമയെ വെല്ലുന്ന റൊമാന്‍സും വില്ലത്തരവുമൊക്കെയായി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തി നിന്ന സീരിയലിനു ഇനി പ്രേക്ഷകരില്ലതെയാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്. ഒരു നായകനെ കൊന്നതുകൊണ്ടു മാത്രം ഇത്രയധികം രോക്ഷപ്രകടനം നേരിട്ട ഒരു സീരിയലും വേറെ ഉണ്ടാകില്ല. അമ്പതോളം വ്യാജ അക്കൗണ്ടുകളില്‍ നിന്നാണു സൈബര്‍ ആക്രമണം. സഹിക്കാനാവുന്നതിലും അപ്പുറം ആയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് ഗിരീഷ് കോന്നി. ക്യാമറയ്ക്കു മുന്നിലെയും പിന്നിലെയും ക്ലൈമാക്‌സ് ഇനി കാത്തിരുന്ന് കാണാം.