മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച ട്വിസ്റ്റ് കാരണം ആരാധകര്‍ പരമ്പരയ്ക്ക് നേരെ മുഖം തിരിച്ചിരിക്കയാണിപ്പോള്‍. നായകനായ ഇന്ദ്രനെ കൊലപ്പെടുത്തിയുള്ള ട്വിസ്റ്റില്‍ താല്‍പര്യമില്ലെന്നും സീതയും മരിച്ചുവെന്ന് കരുതുകയാണ് തങ്ങളെന്നുമാണ് പരമ്പരയോട് ആരാധകരുടെ നിലപാട്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സ് രംഗങ്ങളായിരുന്നു പരമ്പരയില്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളായ സ്വാസികയും ഷാനവാസുമാണ് സീതയും ഇന്ദ്രനുമായെത്തുന്നത്. ഇന്ദ്രനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. അപ്രതീക്ഷിതമായ ഒരു ആക്‌സിഡന്റ് ഉണ്ടാക്കി ഇന്ദ്രന്‍ എന്ന കഥാപാത്രത്തെ കൊലപ്പെടുത്തിയതില്‍ സംവിധായകനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ പിന്നീട് സീരിയലിലെ ട്വിസ്റ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതിഷേധത്തിന് മറുപടിയുമായി ഷാനവാസ് രംഗത്തെത്തിയിരുന്നു. സീരിയലില്‍ ആ കഥാപാത്രം അവസാനിക്കേണ്ട സമയം ആയതിനാലാണ് അത്തരത്തിലൊരു ട്വിസ്റ്റ് കൊണ്ടുവന്നതെന്നും അല്ലാതെ താന്‍ മനപ്പൂര്‍വ്വം സീരിയലില്‍ നിന്നും പിന്മാറിയതല്ലന്നും ഷാനാവാസ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഷാനവാസിന്റെ വെളിപ്പെടുത്തലില്‍ പ്രേക്ഷകരെ ഞെട്ടിയിരിക്കയാണ്. സീരിയലില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് ഷാനവാസ് നടത്തുന്ന വെളിപ്പെടുത്തല്‍. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നതെന്നു പറഞ്ഞ ഷാനവാസ് തെറ്റിദ്ധാരണയുടെ പുറത്താണു താന്‍ ആ സീരിയലില്‍ നിന്നു പുറത്തായതെന്നും പറയുന്നുണ്ട്. താന്‍ നിരപരാധി ആണെന്നു കാലം തെളിയിക്കും എന്ന് ഉറപ്പുണ്ടെന്നും ഷാനവാസ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തിലെ ഏറ്റവും വലിയ വിഷമാവസ്ഥയിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നതെന്നും ഉമ്മ മൈനുനയുടെ രണ്ടു വൃക്കകളും തകരാറിലാണെന്നും ഷാനവാസ് പറയുന്നു. ഒരാഴ്ച മൂന്ന് ഡയാലിസിസ് വേണം. തനിക്കു വേണ്ടി ജീവിതം മാറ്റിവച്ച തന്റെ ഉമ്മയേയും കൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങുകയാണ് താനെന്നും ഷാനാവാസ് പറയുന്നു. താന്‍ ഇങ്ങനെ നീറി നില്‍ക്കുന്ന അവസ്ഥയില്‍ ചിലര്‍ തന്നെ ദയയില്ലാതെ ആക്രമിക്കുകയാണെന്നും. ഒരു വ്യക്തി മനപ്പൂര്‍വ്വം തന്നെ ആക്രമിക്കുകയാണെന്നും ഷാനാവാസ് പറയുന്നു. ആ വ്യക്തി സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ സീരിയലില്‍ നിന്നും പുറത്തായതെന്നും താന്‍ നിരപരാധിയാണെന്ന് കാലം തെളിയിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷാനവാസ് വ്യക്തമാക്കുന്നു. ഇതോടെ സീരിയല്‍ ആരാധകര്‍ ഞെട്ടിയിരിക്കയാണ്. തങ്ങളുടെ ഇന്ദ്രനെ മനപ്പൂര്‍വ്വം സീരിയലില്‍ നിന്നും പുറത്താക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇന്ദ്രന്‍ മരിച്ചുവെങ്കിലും മൃതദേഹം കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ താത്കാലികമായി കഥാപാത്രം സീരയിലില്‍ നിന്നും പോയതാണെന്നും മറ്റൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ തിരിച്ചുവരവ് നടത്തുമെന്നും സംവിധായകന്‍ പറഞ്ഞതായി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ദ്രന്റെ കഥാപാത്രമായി ഷാനവാസിനു പകരം മറ്റൊരു നടനാകും എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതിനെതിരെയും സീരിയല്‍ ആരാധകര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഷാനാവാസിന്റെ തുറന്നു പറച്ചില്‍ എത്തിയതോടെ ഇനി സംവിധായകനുനേരെ വധഭീഷണികളുടെ എണ്ണം കൂടുമെന്നു വേണം കരുതാന്‍.
ഷാനവാസ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഉപ്പ സെയ്ദിന്റെ അപ്രതീക്ഷിത മരണം. അതോടെ ഉമ്മയും അനിയത്തിമാരും ഉപ്പയുടെ ഉമ്മയും അടങ്ങുന്ന കുടുംബത്തില്‍ മുഴുവന്‍ ഉത്തരവാദിത്തം പതിമൂന്ന് വയസ്സുകാരനായ ഷാനവസിന്റെ ചുമലിലായി. കണ്ണീരും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ജീവിതം. ബി.കോം വരെ പഠിച്ചു. പിന്നെ പഠനം നിര്‍ത്തി. അനിയത്തിമാരുടെ പഠിപ്പും ഭാവിയും ആയിരുന്നു പ്രധാനം. ബി.കോമിനു പഠിക്കുമ്പോള്‍ ഷാനാവാസ് രാത്രി ഓട്ടോ ഓടിക്കാന്‍ പോകുമായിരുന്നു. പല ജോലികള്‍ ചെയ്ത് കുടുംബത്തെ കരകയറ്റാനുളള ശ്രമത്തിനിടയിലും അഭിനയമായിരുന്നു ഷാനവാസിന്റെ സ്വപ്നം. ഉമ്മച്ചിയാണ് തന്റെ സ്വപനങ്ങള്‍ക്ക് എന്നും ഒപ്പം നിന്നിരുന്നതെന്നും ഷാനവാസ് പറഞ്ഞിട്ടുണ്ട്.