Latest News

വിശ്വസിച്ചാലും ഇല്ലെങ്കിലും..! മേക്കപ്പ് ഇല്ലാത്ത ചിത്രം പങ്കുവച്ച് സീരിയല്‍ താരം എലീന പടിക്കല്‍..!

Malayalilife
topbanner
  വിശ്വസിച്ചാലും ഇല്ലെങ്കിലും..! മേക്കപ്പ് ഇല്ലാത്ത ചിത്രം പങ്കുവച്ച് സീരിയല്‍ താരം എലീന പടിക്കല്‍..!

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ നടിയാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലില്‍ നയന എന്ന നെഗറ്റീവ് കഥാപാത്രമായി എത്തിയ എലീന സ്വതസിദ്ധമായ അഭിനയം കൊണ്ടു കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നയന എന്ന നായിക കഥാപാത്രത്തെയാണ് എലീന അവതരിപ്പിക്കുന്നത്. കുശുംമ്പും കുന്നായ്മയും തരികിടയും ഒക്കെയുള്ള ഒരു ക്രൂരയായ നായികയാണ് ഭാര്യയില്‍ എലീന അവതരിപ്പിക്കുന്നത്. സീരിയയിലൂടെയാണ് പ്രശസ്തയായതെങ്കിലും മൂന്നാം ക്ലാസുമുതല്‍ അവതാരകയായി പേരെടുത്ത ആളാണ് എലീന. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷകാലം വിവിധ ചാനലുകളില്‍ അവതാരികയുടെ റോളില്‍ എലീന പടിക്കല്‍ സജീവ സാന്നിധ്യമായിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്ന് കരുതിയെങ്കിലും ഭാര്യ എന്ന സീരിയയില്‍ ഒരു കൈനോക്കാന്‍ ഇറങ്ങിയതാണ് എലീന. സീരിയലിനൊപ്പം എലീനയും സൂപ്പര്‍ഹിറ്റാവുകയായിരുന്നു. സീരിയലിലെ കഥാപാത്രമായും അവതാരകയായുമൊക്കെ തിളങ്ങിയ താരത്തെ എലീനയുടെ സിംപ്ലിസിറ്റി കൊണ്ടും പെരുമാറ്റം കൊണ്ടുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ച് ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സാധാരണ സീരിയല്‍ നടിമാരൊക്കെ സെലിബ്രിറ്റി ലൈഫ് ഇഷ്ടപ്പെടുമ്പോള്‍ അവിടെയും എലീന മാറിനില്ക്കുന്നുണ്ട്. തനിക്ക് സെലിബ്രിറ്റി ലൈഫ് ഇഷ്ടമല്ലെന്ന് പറയുന്ന എലീന എല്ലാവരേയും പോലെ അടിപൊളിയായി ജീവിതം ആസ്വദിക്കണമെന്നും സിനിമ മോഹം ഇല്ലെന്നുമാണ് പറയുന്നത്. അതുപോലെ തന്നെ ഓഫ് സ്‌ക്രീനില്‍ മേയ്ക്കപ്പ് അണിയാന്‍ ഇഷ്ടമല്ലാത്ത ആളു കൂടിയാണ് എലീന. കണ്‍മഷിയും ലിപ്ബാമും മാത്രമാണ് താരം പുറത്തൊക്കെ പോകുമ്പോള്‍ അണിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഇഷ്ടപ്പെടുന്ന തന്റെ ലുക്ക് എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്. മേക്കപ്പില്ലാതെ, മുടി പുറകിലേക്ക് കെട്ടി, ഒട്ടും താരപരിവേഷമില്ലാത്ത, കളിതമാശകളും സ്‌നേഹവുമുള്ള, ഒരുപാട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടി. ഞങ്ങള്‍ എപ്പോഴും ഇങ്ങനെ നടന്നാല്‍ എന്താവുമെന്ന് ആലോചിച്ചു അദ്ഭുതപ്പെടാറുണ്ട്. ഞങ്ങള്‍ക്ക് എപ്പോഴും ചുണ്ടില്‍ നിറം തേച്ച്, സ്‌റ്റൈലിഷ് ഹെയര്‍ സ്‌റ്റൈലില്‍ മാത്രമേ നടക്കാവൂ എന്ന് നിയമം വല്ലതുമുണ്ടോ? ഇല്ല. ഇത് ഓരോരുത്തരുടെയും മനഃസ്ഥിതി മാത്രമാണ്. എന്റെ യഥാര്‍ഥ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു മടിയുമില്ല. അതെ, ഇതായിരുന്നു ഞാന്‍! ഇതാണ് ഞാന്‍! (ഷോകളിലും ടിവി സീരിയലുകളിലുമല്ലാതെ ഞാനിങ്ങനെയാണ്)' എലീന പറയുന്നു. എലീന പങ്കുവച്ചതിന് ആരാധകരുടെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എലീന എങ്ങനെയാണോ അങ്ങനെ ആയിരുന്നാല്‍ മതിയെന്നും പെണ്‍കുട്ടികള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും കമന്റുകള്‍ എത്തുന്നുണ്ട്. മേക്കപ്പില്ലാത്ത ആദ്യ ഫോട്ടോ ആണല്ലോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എല്ലാ നടിമാരും പൊതുവേ വര്‍ക്ക് ഔട്ട് ചെയ്ത് ശരീരസൗന്ദര്യം നിലനിര്‍ത്തുമ്പോള്‍ എലീന ഭക്ഷണം കുറച്ചാണ് വണ്ണം കന്‍ട്രോള്‍ ചെയ്യുന്നത്. വര്‍ക്കൗടട്ട് തീരെ ചെയ്യാറില്ല എലീന. അത് തുറന്നു പറയാനും താരത്തിന് മടിയില്ല.കാറും ബൈക്കുമെല്ലാം ഓടിക്കുന്നതാണ് എലീനയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യം. വാഹനങ്ങള്‍ ആള്‍ട്ടര്‍ ചെയ്തും എക്സ്ട്രാ ഫിറ്റിങ്ങ്സ് ഒക്കെ വയ്ക്കുന്നതും എലീനയ്ക്ക് ഏറെ ക്രയിസാണ്.

Aleena padikkal shares her picture in instagram

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES