Latest News

വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ധൈര്യമുണ്ടെന്ന് തെളിയിച്ച് പാര്‍വ്വതി; തീകുളിര്‍ ചിത്രം പങ്കുവച്ച് താരം

Malayalilife
 വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ധൈര്യമുണ്ടെന്ന് തെളിയിച്ച് പാര്‍വ്വതി; തീകുളിര്‍ ചിത്രം പങ്കുവച്ച് താരം

ന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയാന്‍ തന്റേടം കാണിക്കുന്ന നടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് പാര്‍വ്വതി തിരുവോത്ത്. അതിനാല്‍ തന്നെ സിനിമാമേഖലയില്‍ നിന്നു പോലും താരത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു ധീരമായ നീക്കം കാഴ്ചവച്ചിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്.

മലയാള സിനിമയില്‍ നിലപാടുകള്‍ തുറന്നു പറയാന്‍ തന്റേടം കാട്ടുന്ന നടിമാരില്‍ ആദ്യപേരുകാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. ചെയ്യുന്ന സിനിമകളോട് പൂര്‍ണമായി നീതി പുലര്‍ത്തുന്നതിനൊപ്പമാണ് സിനിമ മേഖലയിലെ സ്ത്രീവിരുദ്ധതയ്ക്കും പുരുഷാധിപത്യത്തിനുമെതിരെ പാര്‍വതി പ്രതികരിക്കുന്നത്. ഇപ്പോള്‍ പാര്‍വ്വതിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. മേക്കപ്പില്ലാത്ത ചിത്രമാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. മുഖത്ത് കാജല്‍ ഉപയോഗിച്ച് കണ്ണുകള്‍ എഴുതുക മാത്രമാണ് പാര്‍വ്വതി ചെയ്തിരിക്കുന്നത്. ഫൗണ്ടേഷന്‍ ഉപയോഗിച്ച് മുഖത്തെ പാടുകള്‍ ഒന്നും മറയ്ക്കാതെയുള്ള ചിത്രമാണ് പാര്‍വതി പങ്കുവച്ചത്. താരത്തിന്റെ സഹോദരനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സഹോദരീ നിനക്ക് സ്വപ്‌നം കാണാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്ന് ചിത്രത്തിനൊപ്പം സഹോദരന്‍ കുറിച്ചപ്പോള്‍ തീക്കുളിര്‍ എന്നായിരുന്നു പാര്‍വതിയുടെ അടിക്കുറിപ്പ്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

parvathy thiruvoth shares her picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക