Latest News

സെലിബ്രിറ്റി ലൈഫ് മാറ്റി വച്ച് അടിപൊളിയായി ജീവിതം ആസ്വദിക്കാന്‍ ഇഷ്ടം; അഭിനയത്തെക്കാള്‍ പ്രധാനം ഐഎഎസ് എന്ന ലക്ഷ്യം; ഭാര്യ സീരിയലിലെ നന്ദന്റെ സൂത്രശാലിയായ ഭാര്യ നയന എന്ന എലീന പടിക്കലിന്റെ വിശേഷങ്ങള്‍

Malayalilife
സെലിബ്രിറ്റി ലൈഫ് മാറ്റി വച്ച് അടിപൊളിയായി ജീവിതം ആസ്വദിക്കാന്‍ ഇഷ്ടം; അഭിനയത്തെക്കാള്‍ പ്രധാനം ഐഎഎസ് എന്ന ലക്ഷ്യം; ഭാര്യ സീരിയലിലെ നന്ദന്റെ സൂത്രശാലിയായ ഭാര്യ നയന എന്ന എലീന പടിക്കലിന്റെ വിശേഷങ്ങള്‍

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ നടിയാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലില്‍ നയന എന്ന നെഗറ്റീവ് കഥാപാത്രമായി എത്തിയ എലീന സ്വതസിദ്ധമായ അഭിനയം കൊണ്ടു കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാല്‍ ഭാര്യ അവസാനിക്കുന്നതോടെ താന്‍ അഭിനയരംഗത്തു നിന്നും വിടപറയും എന്നാണ് എലീന പറയുന്നത്. ഇനി പ്രേക്ഷകര്‍ക്ക് എലീനയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ നമ്മുക്ക് കാണാം.

ഏഷ്യാനെറ്റിലെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയലാണ് ഭാര്യ. ഇതിലെ നയന എന്ന നായിക കഥാപാത്രത്തെയാണ് എലീന അവതരിപ്പിക്കുന്നത്. കുശുംമ്പും കുന്നായ്മയും തരികിടയും ഒക്കെയുള്ള ഒരു ക്രൂരയായ നായികയാണ് ഭാര്യയില്‍ എലീന അവതരിപ്പിക്കുന്നത്. സീരിയയിലൂടെയാണ് പ്രശസ്തയായതെങ്കിലും മൂന്നാം ക്ലാസുമുതല്‍ അവതാരകയായി പേരെടുത്ത ആളാണ് എലീന. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷകാലം വിവിധ ചാനലുകളില്‍ അവതാരികയുടെ റോളില്‍ എലീന പടിക്കല്‍ സജീവ സാന്നിധ്യമായിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്ന് കരുതിയെങ്കിലും ഭാര്യ എന്ന സീരിയയില്‍ ഒരു കൈനോക്കാന്‍ ഇറങ്ങിയതാണ് എലീന. സീരിയലിനൊപ്പം എലീനയും സൂപ്പര്‍ഹിറ്റായി. എന്നാല്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് എലീന. അവതരണവുമായി കുറച്ചുകാലം കൂടി കാണുമെന്നും എലീന പറയുന്നു. സിനിമകളില്‍ നിന്നും ഓഫറുകളുണ്ടെങ്കിലും ഇനി അഭിനയം വേണ്ടെന്ന് നിലപാടിലാണ് എലീന.

എംബിഎ വിദ്യാര്‍ത്ഥിനിയാണെങ്കിലും എലീനയുടെ ലക്ഷ്യം ഒരു ഐ എ എസ് നേടുക അല്ലെങ്കില്‍ ഐപിഎസ് ഓഫീസര്‍ ആകുക എന്നതാണ്. അതിനുളള ശ്രമങ്ങളും താരം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇനി കിട്ടിയില്ലെങ്കിലും വിഷമമില്ലെന്നാണ് എലീന പറയുന്നത്. ഐപിഎസ് കിട്ടിയില്ലെങ്കില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി വിദേശത്ത് ജോലിക്ക് പോകാനാണ് എലീനയുടെ ഇഷ്ടം.

സാധാരണ സീരിയല്‍ നടിമാരൊക്കെ സെലിബ്രിറ്റി ലൈഫ് ഇഷ്ടപ്പെടുമ്പോള്‍ അവിടെയും എലീന മാറിനില്ക്കുന്നുണ്ട്. തനിക്ക് സെലിബ്രിറ്റി ലൈഫ് ഇഷ്ടമല്ലെന്ന് പറയുന്ന എലീന എല്ലാവരേയും പോലെ അടിപൊളിയായി ജീവിതം ആസ്വദിക്കണമെന്നും സിനിമ മോഹം ഇല്ലെന്നുമാണ് പറയുന്നത്. അതുപോലെ തന്നെ ഓഫ് സ്‌ക്രീനില്‍ മേയ്ക്കപ്പ് അണിയാന്‍ ഇഷ്ടമല്ലാത്ത ആളു കൂടിയാണ് എലീന. കണ്‍മഷിയും ലിപ്ബാമും മാത്രമാണ് താരം പുറത്തൊക്കെ പോകുമ്പോള്‍ അണിയുന്നത്. 

വലിയ പൊങ്ങച്ചക്കാരിയാണെന്നാണ് ഈ നടിയെ പൊതുവേ വിലയിരുത്തുന്നതെങ്കിലും ഉള്ളത് ജാഡയില്ലാതെ ആരോടും പറയുന്ന സ്വഭാവമാണ് എലീനയുടെത്. എല്ലാ നടിമാരും പൊതുവേ വര്‍ക്ക് ഔട്ട് ചെയ്ത് ശരീരസൗന്ദര്യം നിലനിര്‍ത്തുമ്പോള്‍ എലീന ഭക്ഷണം കുറച്ചാണ് വണ്ണം കന്‍ട്രോള്‍ ചെയ്യുന്നത്. വര്‍ക്കൗടട്ട് തീരെ ചെയ്യാറില്ല എലീന. അത് തുറന്നു പറയാനും താരത്തിന് മടിയില്ല.കാറും ബൈക്കുമെല്ലാം ഓടിക്കുന്നതാണ് എലീനയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യം. വാഹനങ്ങള്‍ ആള്‍ട്ടര്‍ ചെയ്തും എക്സ്ട്രാ ഫിറ്റിങ്ങ്സ് ഒക്കെ വയ്ക്കുന്നതും എലീനയ്ക്ക് ഏറെ ക്രയിസാണ്.

Read more topics: # Aleena Padikkal,# Bharya serial,# actress,# anchor
Story about Aleena Padikkal serial actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES