പരമ്പരകളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രിയാണ് പ്രീത പ്രദീപ്. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലെ മതികലയായിട്ടാണ് പ്രീത ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ പോസ്റ്റീവ് ടച്ചുളള കഥാപാത്രമായും പ്രീത തിളങ്ങിയിരുന്നു. ടമാര്‍ പഠാര്‍ എന്ന പരിപാടിയിലും പ്രീത തിളങ്ങി. പിന്നീട് പ്രീത തന്നെ ടമാര്‍ പഠാറിന്റെ വേദിയില്‍ താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രീതയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
അവതാരകയായാണ് പ്രീത ടെലിവിഷനില്‍ തുടക്കം കുറിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ പരസ്പരത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുളള താരത്തിന്റെ തുടക്കം. എന്നാല്‍ മൂന്നുമണിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. മികച്ച സ്വീകാര്യത ലഭിച്ച പരമ്പരയില്‍ പ്രീതയുടെ നെഗറ്റീവ് കഥാപാത്രത്തിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പിന്നീട് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ വേഷമിടാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും പ്രീത തെളിയിച്ചിരുന്നു. സീരിയല്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന പരിപാടിയായ ടമാര്‍ പഠാറില്‍ താരത്തിന്റെ നൃത്തങ്ങളുമുണ്ടാവാറുണ്ട്. ടെലിവിഷനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും പ്രീത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അലമാര, എന്ന് നിന്റെ മൊയ്തീന്‍, സണ്‍ഡേ ഹോളിഡേ, വിശ്വവിഖ്യാതരായ പയ്യന്‍മാര്‍, ഉയരെ തുടങ്ങിയ സിനിമകളില്‍ പ്രീത ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മറുതീരം തേടിയില്‍ ഒരു നയോമി എന്ന നടിയായിട്ടാണ് പ്രീത വേഷമിടുന്നത്. ഈ സീരിയലില്‍ ഡബിള്‍ റോളിലാണ് താരം എത്തുന്നത്. നേരത്തെ പുറത്തുവന്ന നോവലാണ് മറുതീരം തേടി. ഇതിനെ ഇതിവൃത്തമാക്കിയാണ് സീരിയല്‍ ഒരുങ്ങുന്നത്. നയോമി, സിത്താര എന്നീ ഇരട്ടകളുടെ കഥയാണ് നോവല്‍ പറഞ്ഞത്. അതിനാല്‍ തന്നെ സീരിയലിലും ഈ രണ്ടു പെണ്‍കുട്ടികളുമായി ഡബിള്‍ റോളിലാണ് പ്രീത എത്തുന്നത്. വിവേക് വി നായരാണ് പ്രീതയെ ജീവിതസഖിയാക്കുന്നത്. ആഗസ്റ്റ് 25നാണ് ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹിതരാകുന്നത്. ഡിസംബര്‍ 17നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സുഹൃത്തുക്കളായിരുന്ന ഇവരും തങ്ങളുടെ പ്രണയം വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരും സമ്മതിച്ചതോടെയാണ് വിവാഹനിശ്ചയം നടന്നത്. ഇപ്പോഴും പ്രണയത്തേക്കാളും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നും പ്രീത പറയുന്നു.