ട്രാന്സ്ജെന്റര് അഞ്ജലി അമീര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ സംഗീത ആല്‍ബം 'നിഴല്‍പോലെ' പുറത്തിറങ്ങി. വിത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച് ജീവിത വിജയങ്ങള്‍ നേടിയെടുത്ത വ്യക്തിയാണ് അഞ്ജലി അമീര്‍. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റിഷോ ആയ ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി. മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം പെരന്ബുവില് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അഞ്ജലിയാണ്.
എന്നാല്‍ ഇപ്പോള്‍ പതിവിലും വ്യത്യസ്ഥമായ ഒരു പ്രമേയവുമായി ഷഫീര്‍ പട്ടാമ്പി സംവിധാനം ചെയ്യുന്ന ആല്‍ബത്തിലൂടെ അഞ്ജലി എത്തുന്നു. ചെറിയ ബജറ്റില്‍ ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ച ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആല്‍ബത്തിലെ നായകനായി എത്തുന്നത് ഐഡിയാ സ്റ്റാര്‍ സിംഗര്‍ സെമി ഫൈനലിസ്റ്റ് ആയിരുന്ന ദീപക് ജെ.ആര് ആണ്. വഴിയറിയാതെ,വൈ തുടങ്ങിയ ചിത്രത്തില്‍ പിന്നണി ഗായകനായി ദീപക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ദീപക് തന്നെയാണ്. ആല്‍ബത്തില്‍ ഗിറ്റാര്‍ മാത്രമാണ് സംഗീത ഉപകരണമായി ഉപയോഗിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഗോപിസുന്ദര്ന്റെ ഒട്ടുമിക്ക ഗാനങ്ങള്‍ക്കും ഗിറ്റാര്‍ വായിച്ച സുമേഷ് പരമേഷരന് ആണ് ഇവിയെയും ഗിറ്റാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.ആല്‍ബത്തില്‍ രാധിക പിള്ള പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹേഷ് മാധവ്റായ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഡി ഐ ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ സിനിമ സലൂണ്‍ ആണ്.