Latest News

രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് ഒരു മുസ്ലീം പയ്യനൊപ്പം പുറത്തു പോയത് എന്നു ചോദിക്കുന്നതിനെ വിവരമില്ലായ്മ എന്നു പറയും;കഷ്ടം തന്നെ നാട്ടുകാരെ; പൊട്ടിത്തെറിച്ച് മഞ്ജും മകളും..

Malayalilife
 രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് ഒരു മുസ്ലീം പയ്യനൊപ്പം പുറത്തു പോയത് എന്നു ചോദിക്കുന്നതിനെ വിവരമില്ലായ്മ എന്നു പറയും;കഷ്ടം തന്നെ നാട്ടുകാരെ; പൊട്ടിത്തെറിച്ച് മഞ്ജും മകളും..

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കേരളത്തെ ഞെട്ടിച്ച ഒരു വാഹനാപകടം കൊച്ചിയില്‍ ഉണ്ടായത്. അര്‍ധരാത്രി രണ്ടു മണിക്ക് സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്നു വിദ്യാര്‍ത്ഥികളെ അമിതമായി മദ്യപിച്ചും അമിത വേഗതയില്‍ വാഹനമോടിച്ചും സുഹൈല്‍ എന്ന യുവാവ് ഇടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്. അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകളും ഉണ്ടായി. സിനിമാ താരങ്ങളടക്കം പ്രതികരിച്ച വിഷയത്തില്‍ നടി മഞ്ജു പിള്ളയുടേതെന്ന തരത്തില്‍ ചില സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചു. 

രണ്ട് പെണ്‍കുട്ടികള്‍ അന്യ മതസ്ഥനായ യുവാവിന്റെ കൂടെ എന്തിന് പോയി എന്നല്ല ചോദിക്കേണ്ടത്, അസമയത്ത് എന്തിന് പോയി എന്നു ചോദിക്കണം എന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിച്ചത്. എന്നാല്‍ മകള്‍ ദയയുടെ വീഡിയോയില്‍ തികച്ചും മറ്റൊരു തരത്തില്‍ പറഞ്ഞ വാക്കുകളാണ് ഈ തരത്തില്‍ വളച്ചൊടിക്കുകയും മറ്റൊരു സ്ത്രീ പ്രചരിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് മഞ്ജുവും മകളും ലൈവിലെത്തുകയായിരുന്നു.

ലൈവില്‍ മഞ്ജു പറഞ്ഞത് ഇങ്ങനെയാണ്: ഇപ്പോള്‍ ആ മൂന്ന് കൂട്ടികള്‍ പോയില്ലേ.. അങ്ങനെ പോവുമെന്ന് വിചാരിച്ചിട്ടാണോ അവര്‍ ട്രാവല്‍ ചെയ്തത്. അപ്പോ പിന്നെ.. ആ മൂന്നു പിള്ളേര്‍ എന്തിനാ പുറത്തിറങ്ങിയത് എന്നായി. രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് ഒരു മുസ്ലീം പയ്യനൊപ്പം പുറത്തു പോയത് എന്നു ചോദിക്കുന്നതിനെ വിവരമില്ലായ്മ എന്നു പറയും. അവര്‍ പഠിക്കുകയും അതിനൊപ്പം ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ്. അവര്‍ ഒരു 12 മണിയ്ക്ക് ചിലപ്പോള്‍ രാത്രി അല്ലേ.. വലിയ പ്രശ്നമുണ്ടാകില്ല എന്നു കരുതി പോയതായിരിക്കും. 

ഞാന്‍ അവരെ ഒരിക്കലും ന്യായീകരിക്കുകയല്ല, അവര്‍ മൂന്നു പേര്‍ ഒരുമിച്ച് പോയതും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായെന്നതും തെറ്റാണ്. പക്ഷെ, രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം പയ്യനൊപ്പം പുറത്തു പോയത് എന്തിനാണ് എന്നൊരു ചോദ്യം അല്ല അവിടെ ചോദിക്കേണ്ടത്. അവര്‍ എന്തിനാണ് മൂന്നു പേരായി രാത്രിയില്‍ യാത്ര ചെയ്തുവെന്നാണ്. രാത്രിയില്‍ ഹെല്‍മെറ്റില്ലാതെ മൂന്നു പേര്‍ ബൈക്കില്‍ യാത്ര ചെയ്യാന്‍ പാടില്ലായെന്നതാണ് നിയമം. അതറിയാതെ മറ്റു ചോദ്യങ്ങളും അനാവശ്യ കാര്യങ്ങളാണ് ചര്‍ച്ചയാക്കുന്നതെന്നും വീഡിയോയില്‍ മഞ്ജുവും മകളും പറയുന്നു.

ഈ മാസം 11നാണ് നെടുമ്പാശേരിയില്‍ വെച്ച് സുഹൈല്‍ എന്ന 18കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു പേര്‍ കൊല്ലപ്പെട്ടത്. കേസില്‍ സുഹൈലിനെ കൂടാതെ സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീര്‍ എന്നിവര്‍ കൂട്ടുപ്രതികളാണ്. നാല് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സുഹൈലിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷയും കോടതി തള്ളി. സുരക്ഷാ ഭീഷണി ചൂണ്ടികാട്ടി ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ടായിരുന്നു അപേക്ഷ നല്‍കിയത്.

നിലവില്‍ കാക്കനാട് ജയിലിനോട് ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്‌കൂളിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ വാഹനമോടിച്ചിരുന്ന സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നു എന്നതിന്റെ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. ഇയാളുടെ രക്തത്തില്‍ 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവ്. രക്തത്തില്‍ 161 എംജിയും മൂത്രത്തില്‍ 230 എംജിയും മദ്യമാണ് പരിശോധനയില്‍ ലഭിച്ചത്. കൂടാതെ പ്രതികള്‍ ബാറിലേക്ക് കയറിപ്പോകുന്നതു ഇറങ്ങിവരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കാര്‍ അതിവേഗത്തിലായിരുന്നു എന്നതിനും തെളിവുകളുണ്ട്.

Read more topics: # മഞ്ജു പിള്ള
manju Pillai responds nedumbassery accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES