Latest News

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്! കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്കണമെന്ന പോസ്റ്റുമായി ഒമര്‍ ലുലു; താനറിഞ്ഞില്ലെന്ന മറുപടി നല്കി താരവും

Malayalilife
 പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്! കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്കണമെന്ന പോസ്റ്റുമായി ഒമര്‍ ലുലു; താനറിഞ്ഞില്ലെന്ന മറുപടി നല്കി താരവും

പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ട് മാസമായി ശ്രമിച്ചിട്ടും നടന്‍ ഷറഫുദ്ദീന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. രാജ്യത്ത് പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് പോലും ഇതിലും വേഗത്തില്‍ കിട്ടുമെന്നാണ് ഒമര്‍ ലുലു ഇതിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഹാപ്പി വെഡ്ഡിംഗിന്' ശേഷം ഇരുവരും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പുതിയ രണ്ട് എഴുത്തുകാര്‍ പറഞ്ഞ കഥ കേട്ടപ്പോള്‍ അതിലെ പ്രധാന വേഷത്തിന് ഷറഫുദ്ദീന്‍ തന്നെയായിരിക്കും ഏറ്റവും അനുയോജ്യനെന്ന് തോന്നി. തുടര്‍ന്നാണ് അദ്ദേഹത്തെ സമീപിച്ചത്. തിരക്കഥ വായിച്ചു നോക്കാമെന്ന് ഷറഫുദ്ദീന്‍ ആദ്യം സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തിരക്കഥയുടെ 80 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായെന്നും, നടനെ നേരില്‍ കണ്ട് കഥ പറയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് ഒമര്‍ ലുലുവിന്റെ പരിഭവം. ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഒമര്‍ ലുലു പരസ്യമാക്കി.


പോസ്റ്റ് ഇങ്ങനെ: ഷറഫേ...????
@sharaf_u_dheen 
ഞങ്ങള്‍ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വര്‍ക്ക് ചെയ്തിട്ട്.

രണ്ട് പുതിയ പയ്യന്‍മാര്‍ വന്ന് പറഞ്ഞ കഥ കേട്ടപ്പോള്‍, ഈ കഥാപാത്രം ഷറഫ് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു..

കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂര്‍ത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാന്‍ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാന്‍ പ്‌ളാന്‍ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..

പക്ഷേ ഇപ്പോള്‍ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അര്‍ട്ടിസ്റ്റിനെ  കണ്‍ഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് complete ചെയ്യാന്‍.,
എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! ??

ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ  appointment വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്.. 

എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല! ????

എന്നാല്‍ ഈ പോസ്‌റ്‌റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ കണ്ടില്ലെന്ന മറുപടിയാണ് താരം നല്കിയത്.

omar lulu post about sharafudeen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES