Latest News

2021ല്‍ അസുഖം കണ്ടെത്തി; ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു'; ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന വീഡിയോ പങ്ക് വച്ച് തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി സിത്താര വിജയന്‍

Malayalilife
 2021ല്‍ അസുഖം കണ്ടെത്തി; ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു'; ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന വീഡിയോ പങ്ക് വച്ച് തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി സിത്താര വിജയന്‍

തനിക്ക് 21-ാം വയസ്സില്‍ ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചതിനെക്കുറിച്ചും, അതിനെത്തുടര്‍ന്ന് വിവാഹം കഴിക്കേണ്ടതില്ലെന്ന  തീരുമാനത്തിലെത്തി യതിനെക്കുറിച്ചും മനസ്സ് തുറന്ന് നടിയും അവതാരകയുമായ സിതാര വിജയന്‍. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ അതിജീവന കഥയും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളെക്കുറിച്ചും തുറന്നുപറഞ്ഞത്.

തനിക്ക് ഇപ്പോള്‍ 28 വയസായെന്നും ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനമെടുത്തത് 2021ല്‍ ഡയബറ്റിക്‌സ് സ്ഥിരീകരിച്ചപ്പോഴാണ് എന്നും സിത്താര പറയുന്നു. രോഗം വന്നപ്പോള്‍ ആദ്യം കേട്ട കമന്റ് തന്നെ കല്യാണം നടക്കില്ല എന്നായിരുന്നു. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരു മാറ്റമില്ല എന്നാണ് താരം പറയുന്നത്

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതിനെക്കുറിച്ച് പറഞ്ഞുതരാന്‍ ആരുമുണ്ടാകില്ല. രണ്ട് വര്‍ഷം മുന്‍പ് ഡയബറ്റിക്‌സിനെക്കുറിച്ച് വിഡിയോ ചെയ്തപ്പോള്‍ മുതിര്‍ന്നവരെക്കാള്‍ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നതെന്ന് മനസിലായി. രണ്ടും മൂന്നും വയസുള്ള കുട്ടികള്‍ തനിയെ ഇന്‍സുലിന്‍ എടുക്കുന്നതു കണ്ടു. അത്തരം അവസ്ഥയിലേക്ക് തന്നെ എത്തിച്ചില്ലല്ലോ എന്നോര്‍ത്ത് ദൈവത്തോട് നന്ദി പറയുന്നുവെന്നും സിത്താര പറഞ്ഞു. തന്റെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രണത്തില്‍ അല്ലെന്നും ജീവിതത്തില്‍ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സൈജു കുറിപ്പ് നായകനായി എത്തുന്ന ഹരിവരാസനം എന്ന ചിത്രത്തില്‍ സിത്താരയാണ് നായികയായി എത്തുന്നത്.

sithara vijayan about insulin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES