ആൽപ്സിന്റെ മടിത്തട്ടിൽ കിടക്കുന്ന ഒരു കൊച്ചു സ്വർഗം. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലിപ്പം കാണില്ല. ഒരു എയർപോർട്ടോ സീപോർട്ടോ സൈന്യമോ അവിടെയില്ല. എങ്കിലും ശതകോടീശ്വരന്മാരുടെ രാജ്യം ആണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സ്ഥലം. പേര് . ലിച്ചെൻസ്റ്റൈൻ .
പടിഞ്ഞാറൻ യൂറോപ്പിൽ കിഴക്ക് ഓസ്ട്രിയയുമായും പടിഞ്ഞാറു സ്വിട്സർലാൻഡുമായും അതിർത്തി പങ്കെടുന്ന ലീച്ചേൻസ്റ്റൈൻ യൂറോപ്യൻ ഗ്രാമീണ ഭംഗിയുടെ ഉത്തമ ഉദാഹരണം ആണ്. 160ചതുരശ്ര കി.മി. മാത്രം വിസ്തീർണ്ണം. ജനസംഖ്യ വെറും 40,000..
സ്വിട്സർലാൻഡ്ലെ സൂറിച് വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 130KM. ദൂരം. അയൽ രാജ്യങ്ങളിലേക്ക് ബസ് വഴി യാത്ര ചെയ്യാം എന്നതാണ് ഒരു പ്രത്യേകത. ടൂറിസം രംഗത് യൂറോപ്പിൽ ഏറ്റവും കുറവ് സഞ്ചാരികൾ എത്തുന്ന ഒരു രാജ്യം കൂടിയാണ് ലിച്ചെൻസ്റ്റൈൻ. വേണമാണെകിൽ കാല്നടയായി രാജ്യം മുഴുവനും സഞ്ചരിക്കാം എന്നതും പ്രത്യേകതയാണ്. വഴി നീളെ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകൾ സഞ്ചാരികൾക്ക് വലിയ ഉപകാരം ആണ്.
ലിൻചെൻസ്റ്റൈൻ ടൂറിസം വകുപ്പ് നടത്തുന്ന നിരവധി ഹൈക്കിങ് പാക്കേജുകൾ ഉണ്ട്. ആൽപ്സിന്റെ ഉയരങ്ങളുലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും ഉള്ള ഹൈക്കിങ് സഞ്ചാരികൾക്ക് അതീവ രസകരമാണ്.
ഫ്‌ളൈറ്റ് വഴി സൂറിച്ചു എത്തിയാൽ അവിട നിന്ന് ട്രെയിൻ വഴി ബോര്ഡറില് എത്താം. അവിടനിന്ന് ടാക്സി ലഭ്യമാണ്.
വിസയ്ക്ക് വേണ്ടി ഈ സൈറ്റിൽ അപേക്ഷിക്കാം. https://www.ivisa.com/liechtenstein-schengen-visa ആറു മാസത്തിനിടയ്ക്ക് യാത്ര ചെയ്തിരിക്കണം. യാത്ര ചെയ്യുന്നതിന്റെ മിനിമം ൧൫ മുൻപ് അപേക്ഷിക്കണം. അത് കൂടാതെ ഏതു രാജ്യം വഴിയാണ് പോകുന്നത് എന്നതിനനുസരിച്ച ട്രാൻസിറ്റ് വിസയും കരുതണം.