മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. ഭക്ഷണങ്ങളും യാത്രകളുമാണ് റിമിക്ക് ഏറെ പ്രിയപ്പെട്ടത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി യാത്രകള്‍ റിമി നടത്തിയിട്ടുണ്ട്. വിവാഹമോചനം നേടിയ ശേഷം യാത്രകളില്‍ റിമി ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്. ഇപ്പോള്‍ റിമിയുടെ പുതിയ യാത്രയുടെ വീഡിയോയും ചിത്രങ്ങളും വൈറലാകുകയാണ്.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു റിമി ടോമി വിവാഹമോചിതയായത്. പത്തുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ദമ്പതികള്‍ വേര്‍പിരിഞ്ഞത്. പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാം പേരെടുത്ത റിമിക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിരവധി കാരണങ്ങള്‍ കൊണ്ടാണ് ദമ്പതികള്‍ വിവാഹമോചനം നേടിയത്. റിമി ഇനി ഒരു ജീവതത്തെ കുറിച്ച് ഇനിയും ചിന്തിച്ചിട്ടില്ല. പക്ഷേ വിവാഹമോചനത്തിന്റെ പേരില്‍ പേരില്‍ ജീവിതം കരഞ്ഞുതീര്‍ക്കാതെ ജീവിതം ആഘോഷമാക്കി മാറ്റുകയാണ് താരം. സങ്കടക്കടല്‍ ഉള്ളില്‍ ഒതുക്കിയാണ് റിമി ജീവിതം അടിച്ചുപൊളിക്കുന്നതെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. സഹോദരനൊപ്പം നേപ്പാളിലും അമ്മയ്ക്കും സഹോദരിക്കുമൊപ്പം മാലിദീപുകളിലും ലണ്ടനിലുമെല്ലാം വിവാഹമോചനത്തിന് ശേഷമാണ് റിമി യാത്രകള്‍ നടത്തിയത്. ഇപ്പോള്‍ ജോലിത്തിരക്കുകളിലില്‍ നിന്നും അവധിയെടുത്ത് അമ്മയ്ക്കും സഹോദരിക്കുമൊപ്പം മേഘാലയിലെ ഷില്ലോങ്ങില്‍ അടിച്ചുപൊളിക്കുകയാണ് റിമി. ഇവിടെ നിന്നുള്ള വീഡിയോയും നിരവധി ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.
അമ്മ റാണിക്കും സഹോദരി റീനുവിനും റീനുവിന്റെ മകന്‍ കുട്ടാപ്പിക്കുമൊപ്പമാണ് ഷില്ലോങ്ങില്‍ താരം അടിച്ചുപൊളിക്കുന്നത്. ഇപ്പോള്‍ ഇവിടെ നിന്നുളള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു വിജനമായ വഴിയില്‍ റിമി നടക്കുന്ന വീഡിയോ ആണിത് ഞാനും എന്റെ നിഴലും മാത്രമേ ഉളളൂ എന്ന് പറഞ്ഞ് റിമി പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണിത്. ജീവിതത്തിന്റെ എല്ലാവരും ഒറ്റയ്ക്കാണ് എന്നാണ് ആരാധകര്‍ കമന്റുകളായി ചേര്‍ക്കുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം മേഘാലയിലെ പരമ്പരാഗത വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.