Latest News

'അച്ഛനെ എനിക്ക് ഓര്‍മയില്ല, കാണാനും തോന്നിയിട്ടില്ല'; ആ പേര് പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല; 'ഫാത്തിമ'യായി ജീവിക്കാനാണ് ഇഷ്ടം; മനസ്സ് തുറന്ന് തബു

Malayalilife
'അച്ഛനെ എനിക്ക് ഓര്‍മയില്ല, കാണാനും തോന്നിയിട്ടില്ല'; ആ പേര് പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല; 'ഫാത്തിമ'യായി ജീവിക്കാനാണ് ഇഷ്ടം; മനസ്സ് തുറന്ന് തബു

വ്യക്തിജീവിതത്തെക്കുറിച്ച് തബു നടത്തിയ വെളിപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. താന്‍ ഇതുവരെ തന്റെ പിതാവിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ കാണാന്‍ യാതൊരു ആഗ്രഹവുമില്ലെന്നും തബു തുറന്നുപറഞ്ഞു. പിതാവിന്റെ സര്‍നെയിം ആയ 'ഹാഷ്മി' താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി. 

മാതാപിതാക്കള്‍ പിരിയുമ്പോള്‍ തബുവിന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അച്ഛനുമായി തനിക്ക് യാതൊരു ഓര്‍മയുമില്ലെന്നും അദ്ദേഹത്തെ അറിയാന്‍ താല്‍പര്യമില്ലെന്നും തബു പറയുന്നു. 'അച്ഛനെ എനിക്ക് ഓര്‍മയില്ല. സഹോദരി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷേ അദ്ദേഹത്തെ കാണാന്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' തബു പറഞ്ഞു. ഹൈദരാബാദിലെ മനോഹരമായ കുട്ടിക്കാലത്തെക്കുറിച്ചും തബു ഓര്‍ത്തെടുത്തു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷം അമ്മയോടും അമ്മയുടെ മാതാപിതാക്കളോടുമൊപ്പമാണ് തബു വളര്‍ന്നത്. 


അധ്യാപികയായിരുന്ന അമ്മയ്ക്ക് ജോലിത്തിരക്കുകള്‍ ഉള്ളതിനാല്‍ മുത്തശ്ശിയോടൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിച്ചതെന്നും താരം പറഞ്ഞു. താന്‍ വളരെ നാണംകുണുങ്ങിയായിരുന്നെന്നും ശബ്ദം പോലും ഇല്ലാത്ത കുട്ടിയായിരുന്നുവെന്നും തബു വെളിപ്പെടുത്തി. അച്ഛന്റെ സര്‍നെയിം ഉപയോഗിക്കുന്നതില്‍ തനിക്ക് കാര്യമൊന്നും തോന്നിയിട്ടില്ലെന്നും താന്‍ എല്ലായ്പ്പോഴും തബസും ഫാത്തിമയായിരുന്നുവെന്നും സ്‌കൂളില്‍ ഫാത്തിമ എന്ന സര്‍നെയിം ആണ് ഉപയോഗിച്ചതെന്നും താരം വ്യക്തമാക്കി. 

അമ്മയുമായി പിരിഞ്ഞ ശേഷം പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ടാവുകയും ചെയ്തിരുന്നു. താന്‍ ഇപ്പോള്‍ എങ്ങനെയാണോ അതില്‍ സന്തോഷിക്കുന്നുവെന്നും വളര്‍ന്ന രീതിയില്‍ തൃപ്തയാണെന്നും സ്വന്തം നിലയ്ക്ക് ജീവിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തബു കൂട്ടിച്ചേര്‍ത്തു. അമ്പത്തിനാല് വയസ്സുള്ള തബു ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. 

Read more topics: # തബു
tabu about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES