Latest News

ബക്കിങ്ങാം കൊട്ടാരം പുറത്തുനിന്ന് കണ്ടുമടങ്ങാനേ പറ്റുകയുള്ളോ? ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിൽ കയറി കാണാൻ പറ്റുന്നത് എപ്പോഴൊക്കെ? ലണ്ടൻ കാണാൻ പോകുന്നവർക്കായി ഒരു കുറിപ്പ്

Malayalilife
topbanner
ബക്കിങ്ങാം കൊട്ടാരം പുറത്തുനിന്ന് കണ്ടുമടങ്ങാനേ പറ്റുകയുള്ളോ? ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിൽ കയറി കാണാൻ പറ്റുന്നത് എപ്പോഴൊക്കെ? ലണ്ടൻ കാണാൻ പോകുന്നവർക്കായി ഒരു കുറിപ്പ്

ണ്ടൻ കാണാൻ പോകുന്നവരൊക്കെ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ, വർഷത്തിൽ എല്ലാദിവസവും കൊട്ടാരത്തിൽ സന്ദർശനം അനുവദിക്കില്ലെന്നതാണ് യാഥാർഥ്യം. എല്ലാ വേനൽക്കാലത്തുമാണ് കൊട്ടാരം സന്ദർശിക്കാൻ അവസരമുള്ളത് അതേക്കുറിച്ചറിയാം.

രാജ്ഞിയുടെ ലണ്ടനിലെ വസതിയാണ് ബക്കിങ്ങാം കൊട്ടാരം. വേനൽക്കാലത്ത് രാജ്ഞി ബാൽമോറലിലേക്ക് താമസം മാറുന്ന ഘട്ടത്തിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ഓഗസ്റ്റ് മുതൽ പത്താഴ്ചത്തേക്കാണ് കൊട്ടാരത്തിന്റെ അകത്തളങ്ങൾ തുറന്നിടുക. കൊട്ടാരത്തിലെ അത്യാഡംബര കിടപ്പുമുറികളും മറ്റും സന്ദർശിക്കുന്നതിന് ടിക്കറ്റെടുത്ത് കയറുകയേ വേണ്ടൂ. രാജ്ഞി തന്റെ അതിഥികളെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൊക്കെ സന്ദർശനം നടത്താം.

ബക്കിങ്ങാം കൊട്ടാരത്തിന് നടുവിലുള്ള സ്റ്റേറ്റ് റൂമുകളാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുക. രാജകൊട്ടാരത്തിന്റെ ശേഖരത്തിലുള്ള അമൂല്യങ്ങളായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ മുറികൾ അലങ്കരിച്ചിട്ടുള്ളത്. ജോർജ് നാലാമൻ രാജാവിന്റെ കാലത്തുള്ള ഫർണിച്ചറുകളാണ് ഇവയിലുള്ളത്. രാജ്ഞിയുടെ കിരീടം സൂക്ഷിച്ചിട്ടുള്ള ത്രോൺ റൂമിലും അതിഥികളെ സ്വീകരിക്കുന്ന വൈറ്റ് ഡ്രോയിങ് റൂമിലും സന്ദർശനം നടത്താം. ബാൾറൂം, റോയൽ പിക്ചർ ഗാലറി എന്നിവിടങ്ങളിലും സന്ദർശനമാകാം.

കൊട്ടാരത്തിലെ ഗ്രാൻഡ് സ്റ്റെയർകേസിന് സമീപത്തുനിന്ന് ചിത്രമെടുത്തുകൊണ്ട് സന്ദർശനത്തിന് തുടക്കമിടാം. സന്ദർശനത്തിനൊടുവിൽ കൊട്ടാരത്തിൽനിന്നൊരു ചായ കുടിക്കുകയുമാവാം. പാലസിന്റെ പുൽത്തകിടിക്ക് അഭിമുഖമായുള്ള ഗാർഡൻ കഫേയിൽനിന്ന് ചായകുടിച്ച് കൊട്ടാരത്തിന്റെ പുറംമോടികൾ ആസ്വദിക്കാം.

കൊട്ടാരത്തിലെ സ്‌റ്റേറ്റ് റൂമുകൾ കാണാനുള്ള ടിക്കറ്റ് നിരക്ക് അൽപം കൂടുതലാണ്. ഒരാൾക്ക് 25 പൗണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്തില്ലെങ്കിൽ പ്രവേശനം അസാധ്യമാകും.

Read more topics: # travel,# bekkingam palace,# London
travel bekkingam palace London

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES