Latest News

കംബോഡിയന്‍ വിസ്മയങ്ങളും അത്ഭുതങ്ങളും (പാര്‍ട്ട് 3)

Malayalilife
കംബോഡിയന്‍ വിസ്മയങ്ങളും അത്ഭുതങ്ങളും (പാര്‍ട്ട് 3)


second day ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് കംബോഡിയന്‍ നഗരത്തിലെ അമൂല്യമായ നിധി ശേഖരം പോലെ കാത്തുസൂക്ഷിക്കുന്ന ഹൈന്ദവ വിശ്വാസങ്ങളെ ആചരിച്ചു പോന്ന പുരാതന ക്ഷേത്രങ്ങളിലേക്കായിരുന്നു. രാവിലെ തന്നെ റെഡിയായ ശേഷം 1 ഡോളറിന് പെട്രോളടിച്ച് ഞങ്ങള്‍  angkor wt ലേക്കുള്ള യാത്ര തുടങ്ങി. ഒരു കാര്യം കൂടി നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളെ പോലെ തന്നെ അവിടെയും ക്ഷേത്രങ്ങളിലേക്ക് പോകുമ്പോള്‍ വസ്ത്രങ്ങളില്‍ അല്പം ശ്രദ്ധ കൊടുക്കണം. sleeveless dress കളും mini skirt പോലുള്ളവയും ഇടാന്‍ പാടില്ല ( shoulder and knee കാണാത്ത വിധം). 


ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരാതന ഹൈന്ദവ വിശ്വാസ പ്രകാരമമുള്ള ക്ഷേത്രങ്ങളിലൊന്നാണ് അങ്കൂര്‍ വാട്ട്. angkor wta ഉള്‍പ്പെടെയുള്ള മിക്ക ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്  angkor national park ലാണ്. 400 കിലോമീറ്ററിലധികം നീണ്ടു നില്‍ക്കുന്ന കാട് നിറഞ്ഞ പോലുള്ള വഴികളും മരങ്ങളും തിങ്ങി നില്‍ക്കുന്ന റോഡിലൂടെയാണ് പാര്‍ക്കിലൂടെയുള്ള പാതകള്‍. angkor wat, bayon, ta prohm എന്നീ ക്ഷേത്രങ്ങളും ഇവിടെയാണ് നിലകൊള്ളുന്നത്. ഖമര്‍  വംശത്തിലെ സാമ്രാജ്യത്തിന്റെ പല തലസ്ഥാനങ്ങളും പുരാതനക്ഷേത്രങ്ങളും അമൂല്യമായി ശില്‍പ്പങ്ങളുമാണ് അവിടുത്തെ സൗന്ദര്യത്തെ കാത്തുകൊള്ളുന്നത്.

angkor wat ലേക്കുള്ള വഴികളും വളരെ മനോഹരമായിരുന്നു. ക്ഷേത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇതിന്റെ architecture structure തന്നെയാണ്. ക്ഷേത്രത്തിലേക്കുള്ള നീണ്ട വഴിയും അന്നത്തെ ഭരണകാലത്ത് മറ്റ് ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ചുറ്റോട് ചുറ്റ് വെള്ളവും വലിയ മതില്‍കെട്ടുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഭംഗി വര്‍ണിക്കാന്‍ തന്നെ കഴിയില്ല. ഖമര്‍ ഭരണകാലത്താണ് ഈ ക്ഷേത്രം രൂപ കല്‍പ്പന ചെയ്തത്. ക്ഷേത്രത്തിന്റ പ്രധാന കവാടത്തില്‍ നിന്നും കിലോ മീറ്ററുകള്‍ നടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. ഏകദേശം 900 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രമാണ് angkor wat. സൂര്യവര്‍മ്മന്‍ രണ്ടാമന്റെ ഭരണസമയത്താണ് angkor wta പണി കഴിച്ചത്. പരമ്പരാഗത ഹൈന്ദവ സങ്കല്‍പ്പത്തിലുള്ള ദൈവങ്ങളെ ആരാധിച്ച് വന്നിരുന്ന ക്ഷേത്രം കാലക്രമേണ ബുദ്ധമത വിശ്വാസികള്‍ ഏറ്റെടുത്തു. 

കേരളത്തിലെ പോലെ തന്നയുള്ള കാലാവസ്ഥയായിരുന്നു അവിടെയും . ഞങ്ങള്‍ പോയ സമയത്ത് നല്ല ചൂട് കാലമായിരുന്നു. angkor wat ലേക്കുള്ള യാത്രയില്‍ കുപ്പിവെള്ളം കരുതുന്നതാണ് നല്ലത്. കാരണം നടന്നു കാണാന്‍ മാത്രം വലുതായിരുന്നു ഈ ക്ഷേത്രം. നടക്കാന്‍ കുറച്ചുണ്ടെങ്കിലും ക്ഷേത്രത്തിലെ ശില്‍പ്പങ്ങളും കൊത്തുപണികളും െഎല്ലാം കാണാന്‍ സാധിച്ചത് തന്നെ വലിയ സന്തോഷമായിരുന്നു. ക്ഷേത്രത്തിനുള്ളിലെ വലിയ മരങ്ങളും courtyard ലെ പച്ചപരവതാനി വിരിച്ച പുല്ലും ക്ഷേത്രത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നടക്കുന്ന വിനോദ സഞ്ചാരികള്‍ കണ്ട് ഞങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു.ഇടിഞ്ഞ് വീഴാറായെന്ന പോലെ തോന്നും വിധം പഴമുള്ളതാണ് ക്ഷേത്രം. പഴയ പടികളുടെ സൈഡില്‍ തല പോയ സിംഹത്തിന്റെ രൂപങ്ങളും കാണാം. ഹൈന്ദവവിശ്വാസ പ്രകാരമുള്ള  ദേവഗണങ്ങളിലെ വിഷ്ണുവിന്റെ വലിയ പ്രതിഷ്ടയാണ് angkoe wta ന്റെ മറ്റൊരും കൗതുകം. ക്ഷേത്രത്തില്‍ ഭൂരിഭാഗവും ഹൈന്ദവവിശ്വാസ പ്രകാരമുള്ള ശിലാരൂപങ്ങളാണ്. സിഹം, ഹനുമാന്‍, നാഗം, ശിവ ലിംഗ, ഗൗതമ ബുദ്ധയുടെയും നിറഞ്ഞ ശില്‍പ്പങ്ങളും കല്ലില്‍ കൊത്തിയെടുത്ത അപ്‌സരസുകളും ചുമര്‍ ചിത്രങ്ങളും angkor wta ന്റെ വിസമയങ്ങളാണ്.


കല്ലുകള്‍ കൊണ്ട് പാകിയെടുത്തായിരുന്നു ക്ഷേത്രം. വിചിത്രമായ പല്ലുകാണിച്ച് ചിരിക്കുന്ന അപസരസുകളും  നൃത്തമാടുന്ന അപസരസുകളും (In both Hindu and Buddhist mythology, Apsaras are female spirits of the clouds and water) കൊണ്ട് നിര്‍മിച്ച ക്ഷേത്രം വിചിത്രമായി തോന്നി എനിക്ക. ഹിന്ദു മിത്തോളജിയോടും ഇന്ത്യയോടും വളരെയധികം സാമ്യം പുലര്‍ത്തുന്ന രീതിയിലുള്ള പ്രതിഷ്ഠകളും രൂപങ്ങളുമാണ് കംബോഡിന്‍ ക്ഷേത്രങ്ങളിലെ പ്രത്യേകത. angkor wat ല്‍ എന്നെ ഏറ്റവും അധികം ശ്രദ്ധ തിരിച്ചത് മറ്റൊന്നിലേക്കായിരുന്നു. ക്ഷേത്രത്തിന്റെ ഒരു ഭിത്തിയുടെ മുഴുവനായും നിറഞ്ഞുനിന്നത് ഹൈന്ദവ പുരാണത്തില്‍ പറയുന്ന  പാലാഴിമഥനമായിരുന്നു.കംബോഡിയുടെ നാഴിക കല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന     angkor wat ലെ കാഴ്ചകളെല്ലാം പകര്‍ത്തി ഞങ്ങല്‍ അടുത്ത ക്ഷേത്രത്തിലേക്ക് നീങ്ങി.


 

Read more topics: # traelouge,# cambodia,# third part
traelouge,cambodia,third part

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES