ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ പഴയ പ്രണയം പറഞ്ഞ് നടന്‍ അനുപം ഖേറും നിര്‍മാതാവ് ആന്‍ സജീവും. ബ്ലെസ്സിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രതാ തുടങ്ങിയവര്‍ ഒന്നിച്ചഭിനയിച്ച ക്ലാസ്സിക് ചിത്രമായ പ്രണയം ഇറങ്ങി പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഗോവ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് കണ്ടുമുട്ടുന്നത്.
2011 ല്‍ തന്റെ ആദ്യ സിനിമയുടെ നിര്‍മാണ സമയത്ത് മികച്ച നല്ലയൊരു സിനിമ എടുക്കണമെന്ന തീരുമാനത്തില്‍ ബ്ലെസി എന്ന സംവിധായകനിലേക്കെത്തിച്ചേര്‍ന്ന ആന്‍ സജീവ്, തന്റെ സിനിമയിലേക്ക് ഹിന്ദിയില്‍ നിന്ന് അനുപം ഖേര്‍ എത്തിച്ചേര്‍ന്ന നാള്‍ വഴികള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു. തന്റെ സിനിമയുടെ തുടക്ക കാലത്ത് അനുപം ഖേറുമൊത്തുള്ള അനുഭവ പാഠങ്ങള്‍ ആന്‍ സജീവിന് വലിയ വഴിതിരിവാണ് നല്‍കിയതെന്നും ആന്‍ സജീവ് പറയുന്നു. തന്റെ ആദ്യ സിനിമ നിര്‍മാണത്തില്‍ തന്നെ ഇന്ത്യയിലെ തന്നെ വലിയ കലാകാരന്റെ സാന്നിധ്യം ആന്‍ സജീവന്‍ എന്ന നിര്‍മാതാവിന് വലിയ ഗുണം ചെയ്തിരുന്നുവെന്നും ആന്‍ സജീവ് പറയുന്നു.
ഫ്രാഗ്നെന്റ് നേച്വര്‍ ഫിലിം ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആന്‍ സജീവും സജീവ് പി. കെ യും ചേര്‍ന്നാണ് 2011 ല്‍ പ്രണയം നിര്‍മിച്ചിരിക്കുന്നത്. ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആന്‍ സജീവിന്റെയും, സജീവ് പി. കെ യുടെയും ആദ്യ സിനിമ നിര്‍മാണമായിരുന്നു മോഹന്‍ലാല്‍ നായകനായ പ്രണയം.മലയാളത്തിലെ ക്ലാസ്സിക് സിനിമയായ പ്രണയം പിന്നീട് ഒട്ടനവധി അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു.
ഗോളം, ഖല്‍ബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാണവും ഫ്രാഗ്നെന്റ് നേച്വര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും, സജീവ് പി കെ യും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.ഗോളത്തിന് ശേഷം സംജാദിന്റെ സംവിധാനത്തില്‍ യുവ നടന്‍ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹാഫ് 'ആണ് ഫ്രാഗ്നെന്റ് നേച്വര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും, സജീവ് പി. കെ യും ചേര്‍ന്ന് നിര്‍മിക്കുന്ന അടുത്ത ചിത്രം.അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ 'ഹാഫി'ന് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.