Latest News

കംബോഡിയന്‍ വിസ്മയങ്ങളും അത്ഭുതങ്ങളും (പാര്‍ട്ട് 4)

Malayalilife
കംബോഡിയന്‍ വിസ്മയങ്ങളും അത്ഭുതങ്ങളും (പാര്‍ട്ട് 4)

അടുത്തതായി ഞങ്ങള്‍ ലക്ഷ്യം വെച്ച് നടന്നത് bayon ക്ഷേത്രത്തിലേക്കും ta prohm ലേക്കുമായിരുന്നു. bayon ക്ഷേത്രത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് ക്ഷേത്രത്തിന്റെ കെട്ടിടത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ഗോപുരങ്ങളില്‍ കാണാന്‍ സാധിക്കുന്നത് വലിയ ബുദ്ധശിരസ്സുകളാണ്. അങ്കോറില്‍ ഏറ്റവും കൂടുതല്‍ അലങ്കരിക്കപ്പെട്ട ഖമര്‍ ക്ഷേത്രമാണ് ഇത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെയോ പതിമൂന്നാം നൂറ്റാണ്ടിന്റെയോ കാലഘട്ടത്തിലാണ് മഹായാന ബുദ്ധമത ഭരണാധികാരിയായ ജയവര്‍മ്മന്‍ ഏഴാമന്റെ കാലഘട്ടത്തിലുള്ള ഈ ക്ഷേത്രം നിര്‍മിച്ചത്. ബുദ്ധമത വിശ്വാസത്തിന്റൈ അടിത്തറയാണ് bayon ക്ഷേത്രമെന്ന് കാണുമ്പോള്‍ തന്നെ മനസിലാകും. എങ്കില്‍ പോലും നൃത്തമാടുന്ന അപസരസുകളും നാഗശിലയും ചിരിക്കുന്ന ഗൗതമബുദ്ധന്റെ മുഖമുള്ള ക്ഷേത്രനിര്‍മിതിയും വളരെ കൗതുകം ഉണര്‍ത്തിയ ഒന്നായിരുന്നു. അങ്ങനെ bayon ലെ അകകാഴ്ചകളും ഭംഗിയും ആസ്വദിച്ച് ഞങ്ങള്‍ ta prohm ലേക്ക് നടന്നു.

 

കൂറ്റന്‍ മരങ്ങളുടെ ഇടയില്‍ നിര്‍മ്മിച്ച പോലെ തോന്നിക്കുന്ന  ta prohm തികച്ചും ഒരു കാടിന്റെ അനുഭൂതിയായിരുന്നു തന്നത്. കാലപഴക്കം കാരണം അടര്‍ന്നു വീണ കല്ലുകളും കൂട്ടിയിട്ട പോലെ ക്ഷേത്രത്തിനകത്തും പുറത്തുമായി കാണാം. ഞങ്ങള്‍ പോയ സമയത്തായിരുന്നു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം(restoration) നടന്നുകൊണ്ടിരുന്നത്. അതിലും എന്നെ ആശ്ചര്യപ്പെടുത്തിയത് indin archeology departmetn ആയിരുന്നു പുനരുദ്ധാരണം ഏറ്റെടുത്ത് നടത്തുന്നത് എന്നറഞ്ഞപ്പോഴാണ്. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ക്ഷേത്രത്തിന്റെ പ്രത്യേകയായിരുന്നു തഴച്ചുവളര്‍ന്ന കൂറ്റന്‍ മരങ്ങള്‍. ക്ഷേത്രത്തെ താങ്ങി നില്‍ക്കുന്നത് പോലെയോ  ക്ഷേത്രത്തിനെ ആലിംഗനം ചെയ്യുന്ന പോലെയോ തോന്നിക്കുന്ന ക്ഷേത്രത്തിനുള്ളിലൂടെയും പുറത്തുമായി വളര്‍ന്നു വന്ന പടു കൂറ്റന്‍ മരങ്ങളാണ് ta prohmന്റെ പ്രത്യേകത. സത്യം പറഞ്ഞാന്‍ കാടിനുള്ളിലെ ക്ഷേത്രമോ ക്ഷേത്രത്തിനുള്ള കാടാണോ എന്ന് പോലും സംശയിച്ച് പോകും. എന്നാലും ഒരു പ്രത്യേക ഫീല്‍ ആയിരുന്നു ta prohm തന്നത്.

 


അതിനു ശേഷം ഭക്ഷണം കഴിച്ച് ഞങ്ങള്‍ banteay srei യിലേക്ക് യാത്ര തിരിച്ചു. angkor wat ല്‍ നിന്നും കുറച്ച് അകലെയാണ് banteay srei temple സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമത വിശ്വാസത്തിലെ ശിവനെ ആരാധിക്കുന്ന cambodian temple ആയ banteay srei പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. angkor ലെ മറ്റ് ക്ഷേത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ banteay srei ചെറുതാണെങ്കിലും കൊത്തുപണികളുടെയും അലങ്കരിച്ച മതിലുകളുടെയും കലവറയാണ്. ചുവന്ന കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. മണല്‍ക്കല്ലില്‍ കൊത്തുപണികള്‍ ചെയ്ത ഒരു ക്ഷേത്രമായതു കൊണ്ടാണ്  മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നത്. ചുവന്ന ഭിത്തികളില്‍ കൊത്തിയെടുത്ത ശിവരൂപവും ദേവതകളുമാണ് bantaey srei യുടെ മാറ്റ് കൂട്ടുന്നതും ക്ഷേത്രത്തെ വിചിത്രമാക്കുന്നതും. അങ്ങനെ ക്ഷേത്രങ്ങളിലൂടെ കണ്ട കാഴ്ചകളും ക്യാമറയില്‍ ഒപ്പിയെടുത്ത് രണ്ടാമത്തെ ദിവസവും കഴിഞ്ഞിരുന്നു.


കംബോഡിയയിലെ അവസാന ദിവസം ഞങ്ങള്‍ യാത്ര തിരിച്ചത് floating village ലേക്കായിരുന്നു. Kampong Phluk  ഗ്രാമത്തെയാണ് floatingvillage എന്ന പേരില്‍ അറിയപ്പെടുന്നത്. കുട്ടനാട്ടിലൂടെ പോകുന്ന തരത്തിലുള്ള ഒരു പ്രത്യേക ഫീല്‍ ആയിരുന്നു floating village  ലേക്ക് പോകുമ്പോള്‍. ചുവന്ന മണ്ണിട്ട റോഡും ഇരു വശങ്ങളിലും നെല്‍കൃഷിയും പാടവും വയലുകളില്‍ തല പൊക്കി നില്‍ക്കുന്ന തെങ്ങുകളും തന്നെയാണ് അവിടേക്കുള്ള യാത്രയിലെ പ്രധാന കാഴ്ചകള്‍. കൂടാതെ കംബോഡിയുടെ എടുത്ത് പറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ് അവിടുത്തെ വീടുകളുടെ നിര്‍മാണം. റോഡില്‍ സൈഡില്‍ നിന്നും കാണാം നാലു തൂണുകള്‍ക്ക് മുകളില്‍ നിലകൊള്ളുന്ന വീടുകള്‍. പ്രത്യേകിച്ച് വ്യത്യാസം ഒന്നുമില്ല. പക്ഷേ മിക്ക വീടുകളും സ്ഥിതി ചെയ്യുന്നത് തൂണുകള്‍ക്ക് മുകളിലാണ്.

കംബോഡിയിലെ നഗരത്തില്‍ നിന്നും floating village നെ വ്യത്യസ്തമാക്കുന്ന കാര്യമാണ് ഇവിടെ റോഡുകള്‍ നിറയെ ടുക് ടുക്കുകളില്ല. ആഡംബര ഹോട്ടലുകളില്ല, തെരുവുകളോ കടകളോ ഭക്ഷണശാലകളോ ഇല്ല എന്നുള്ളതാണ്. ഈ ഗ്രാമത്തിലെ ജീവിതം കമ്പോഡിയയില്‍ എവിടെയും ആയിരിക്കുമെന്നാണ്. അങ്ങനെ tonle sap ന്റെ തീരത്ത് ഞങ്ങള്‍ ഇറങ്ങി. തീരത്ത് നിന്നുള്ള ഒരു ബോട്ടില്‍ കയറി floating village ലേക്കുള്ള യാത്രയും ആരംഭിച്ചു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു floating village ലേത്. ഈ ഗ്രാമം നിലകൊള്ളുന്നത് തന്നെ വെള്ളത്തിന് മുകളിലാണ്. സ്‌ക്കൂളുകളും വീടുകളും ബില്‍ഡിംഗുകളെല്ലാം സ്ഥിതി ചെയ്യുന്നത് വെള്ളത്തിന്റെ മുകളില്‍ അങ്ങനെ ബോട്ടിലൂടെ floating village ന്റെ മനോഹരകാഴ്ചകളും കണ്ടല്‍കാടുകള്‍ക്കിടയിലൂടെയുള്ള യാത്രയാടെയും ഞങ്ങളുടെ കംബോഡിയയിലെ അവസാന ദിവസവും കഴിഞ്ഞിരുന്നു. 

കംബോഡിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കും ജോര്‍ജിനും എടുത്ത് പറയാനുള്ളത് അവിടുത്തെ ആളുകളുടെ മര്യാദയാണ്.   വളരെ നല്ല മനുഷ്യരായിരുന്നു കംബോഡിക്കാര്‍. ഒരു വിനോദ സഞ്ചാരമേഖല ആയിട്ടുപോലും കംബോഡിയയിലേക്ക് വരുന്നവരെ ഒരിക്കലും കച്ചവടക്കാരോ ടൂറിസ്റ്റ് ഗൈഡുകളോ കബളിപ്പിക്കാറില്ല. കംബോഡിയയില്‍ നിന്നും ഇനി വിയ്റ്റനാം കൂടെ ഒന്ന് പോയി കണ്ടേക്കാം എന്നു തോന്നിയാലും വളരെ എളുപ്പമാണ്. കാരണം കംബോഡിയയില്‍ നിന്ന് ബസില്‍ 12 മണിക്കൂര്‍ യാത്ര മാത്രമേ ഉള്ളു വിയറ്റ്‌നാമിലേക്ക്. 


 

Read more topics: # travalouge,# cambodia,# part 4
travalouge,cambodia,part 4

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES