Latest News

കംബോഡിയന്‍ യാത്രയിലെ അത്ഭുതങ്ങളും വിസ്മയങ്ങളും (പാര്‍ട്ട് 2)

Amrutha lal
കംബോഡിയന്‍ യാത്രയിലെ അത്ഭുതങ്ങളും വിസ്മയങ്ങളും (പാര്‍ട്ട് 2)

മ്യൂസിയത്തിലെ കാഴ്ചകളും ശില്‍പ്പങ്ങളും ഫോണില്‍ പകര്‍ത്തിയശേഷം ആദ്യ ദിവസം ഞങ്ങള്‍ പോയത് night market ലേക്കും pub street ലേക്കുമാണ്. റെഡ് കളറില്‍ എഴുതിയ entrance board  തന്നെയാണ് night market ന്റെ പ്രധാന ആകര്‍ഷണം. മാര്‍ക്കറ്റിലേക്ക് കടക്കുമ്പോള്‍ തന്നെ ഇരു വശങ്ങളിലും തുണിക്കടകളും കച്ചവടക്കാരും ലൈവ് ഫുഡ് കോര്‍ണേസും ( നമ്മുടെ നാട്ടിലെ തട്ടുകട പോലെ) നിറഞ്ഞ് നില്‍ക്കുന്നത് കാണാം. പല നിറത്തിലുള്ള തിളങ്ങുന്ന ലൈറ്റുകളും സര്‍ക്കസ്‌കാരനെ പോലെ വളയം പിടിച്ച വിദേശികള്‍ക്ക് അഭ്യാസം കാണിച്ച് കൊടുക്കുന്ന  night market ന്റെ ആകര്‍ഷണങ്ങളാണ്. അതുപോലെ വിദേശികളെ ആകര്‍ഷിക്കുന്ന സിയാം റീപ്പിലെ മറ്റൊന്നാണ് pub street ഉം night life ഉം. 

കംബോഡിയന്‍ നഗരത്തെ രാതികളില്‍ കൂടുതല്‍ കളര്‍ഫുള്‍ ആക്കുന്നത് ഇതെല്ലാമാണ്.  പ്രധാനമായും  ഇന്റര്‍നാഷണല്‍ റസ്റ്റോറന്റ്സും ആകര്‍ഷകമായ night clubs ഉം രാത്രിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന  ബാറുകളും കംബോഡിയന്‍ നഗരത്തിന്റെ തെരുവുകളില്‍ സുലഭമാണ്. മാര്‍ക്കറ്റില്‍ നിന്നും വിഷ്വല്‍സ് പകര്‍ത്തിയ ശേഷം ഞങ്ങള്‍ ഷോപ്പിംഗ് തുടങ്ങി. കോട്ടണ്‍ വസ്ത്ര വ്യാപാരികളുെട കലവറ തന്നെയായിരുന്നു അവിടെ. എല്ലാം ചുറ്റി കറങ്ങി കണ്ട ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊരുങ്ങി. 

സ്ട്രീറ്റില്‍ എല്ലായിടത്തും  ഭക്ഷണപദാര്‍ത്ഥങ്ങല്‍ ലൈവായി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെ നിന്നും മാക്സിമം ഫുഡ്സ് ഞങ്ങള്‍ explore ചെയ്തു. ice cream rollum കംബോഡിയക്കാരുടെ പ്രധാന ഭക്ഷണമായ rice noodles soup ഉം കഴിച്ചു. കൂടാതെ നമ്മുടെ നാട്ടിലെ ഉണ്ണിയപ്പത്തോട് സാദ്യശ്യം തോന്നുന്ന  nom khrouk ( coconut rice cake)  പഴം പൊരിയുടെ മറ്റൊരു വേര്‍ഷനായ banana fritters um കഴിച്ചു.

pub street ലെ ഭക്ഷണങ്ങളില്‍ എനിയ്ക്ക് പ്രധാന ആകര്‍ഷണവും കൗതുകകരമായും തോന്നിയത് തെരുവുകളില്‍ തുറന്ന് വെച്ച് വില്‍ക്കുന്ന  പൊരിച്ച പ്രാണികളെയും പാമ്പിന്റൈയും ശേഖരമായിരുന്നു. അതിലും എന്നെ അത്ഭുതപ്പെടുത്തയത് ഒട്ടും മടി കാണിക്കാതെ എന്റെ കൂടെ വന്ന എന്റെ ഭര്‍ത്താവ് പൊരിച്ച പാമ്പിനെ അകത്താക്കിയതായിരുന്നു.  അങ്ങനെ അവിടെ നിന്നും 1 ഡോളര്‍ കൊടുത്ത് പാമ്പിനെ കഴിച്ചതോടെ ഞങ്ങളുെട അന്നത്തെ ദിവസത്തെ യാത്ര അവസാനിപ്പിച്ചു.
 

Read more topics: # cambodia,# travelouge,# part 2
cambodia,travelouge,part 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES