Latest News

തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു യാത്ര

Malayalilife
topbanner
തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു യാത്ര

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. ആമലകക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ.ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേടമാസത്തിൽ വിഷുവിളക്കായി നടത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്‌. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. "ദക്ഷിണകാശി" എന്നും "ദക്ഷിണ ഗയ" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവി‌‌ടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം. തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. ജലദുര്‍ഗ്ഗയെ കൂടാതെ വളരെ വിശേഷപ്പെട്ട പല ഉപദേവതമാരെയും ഇവിടെ കാണാം. ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. 

പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം. മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.

Read more topics: # a trip to thirunelveli,# temple
a trip to thirunelveli temple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES