ഓച്ചിറ അമ്പലത്തില്‍ കാണിക്കയിട്ട് തൊഴുത് പൃഥ്വിരാജ്; വൈറലായി വീഡിയോ

Malayalilife
topbanner
ഓച്ചിറ അമ്പലത്തില്‍ കാണിക്കയിട്ട് തൊഴുത് പൃഥ്വിരാജ്; വൈറലായി വീഡിയോ

തിരക്കഥാകൃത്ത് സച്ചിയുടെ വേര്‍പാടൊടെ എല്ലാം നഷ്ടപ്പെട്ടപോലെ നില്‍ക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജോര്‍ദ്ദിനില്‍ നിന്നും നാട്ടിലെത്തിയ പൃഥ്ി ക്വാറന്റൈന്‍ ഒക്കെ കഴിഞ്ഞ്  വീട്ടില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് തിരക്കഥാകൃത്ത് സച്ചിയുടെ വേര്‍പാട് ഉണ്ടാകുന്നത്. വലിയ ആഘാതമാണ് അത് പൃഥ്വിക്ക് ഉണ്ടാക്കിയത്. ഒരു കുറിപ്പിലൂടെ തന്റെ വേദനയും താരം പങ്കുവച്ചിരുന്നു.

ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞതോടെ സ്ന്തം രൂപം തന്നെ മാറിയ അവസ്ഥയിലായിരുന്നു പൃഥി. സിനിമയ്ക്ക് വേണ്ടി എന്ത് പ്രയത്‌നവും ചെയ്യുന്ന താരം ഭക്ഷണം കുറച്ച് കഥാപാത്രം ആകുകയായിരു്‌നു. ഇപ്പോള്‍ തന്റെ ആരോഗ്യം വീണ്ടെടുക്കാനുളള ശ്രമത്തിലാണ് പൃഥ്വിരാജ്. ഇപ്പോള്‍ ഓച്ചിറ ക്ഷേത്രത്തിലെത്തിയ പൃഥ്വിയുടെ വീഡിയോ ആണ് വൈറലാകുന്നത്. കാറിലെത്തിയ പൃഥ്വി അമ്പല കവാടത്തിലെ കാണിക്കവഞ്ചിയില്‍ കാണിക്കയിട്ട് പ്രാര്‍ത്ഥിച്ചു മടങ്ങുന്നതാണ് വീഡിയോ. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തന്നെ താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം.

 

Read more topics: # prithviraj sukumaran,# visits ochira,# temple
prithviraj sukumaran visits ochira temple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES