ഫെയ്‌സ്ബുക്കിലെ വ്യാജ ഗ്രൂപ്പുകളെയും പേജുകളെയും നിയന്ത്രിക്കാന്‍ അധികൃതരുടെ തീരുമാനം. വ്യാജ അക്കൗണ്ടുകള്‍ ഫെയിസ്ബുക്കിന്റെ വരുമാനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഇനി വ്യാജന്‍മാരങ്ങനെ വിലസേണ്ടെന്ന കടുത്ത തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയിരിക്കുന്നത്.
ഫെയിസ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ അണെങ്കില്‍പോലും വ്യാജമെന്ന് കണ്ടെത്തിയാല്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫെയിസ്ബുക്ക് ആരംഭിച്ചുകഴിഞ്ഞു. ഇതനുസരിച്ച് പ്രകോപിപ്പിക്കുന്ന പോസ്റ്റുകള്‍, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍, വ്യക്തികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകള്‍ എന്നിവയ്ക്ക് വിലക്ക് വരും.
പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയവ ഉടമയെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ ടാബ് പേജില്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. എന്നുമാത്രമല്ല നയങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ട് നീക്കം ചെയ്തതായി അപ്ലോഡ് ചെയ്തയാള്‍ക്ക് സന്ദേശവും ലഭിക്കും.