സമൂഹമാധ്യമങ്ങൾ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി മാറിയിരിക്കുകയാണ്. ഒരാളുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടു എന്നത് സാമൂഹിക മാധ്യമങ്ങളില്‍ അളക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്ന അളവുകോലാണ് ലൈക്കുകള്‍. ആളുകള്‍ ഇന്ന് വ്യത്യസ്‌തമായ പോസ്റ്റുകളിട്ട് ലൈക്കുകള്‍ നേടാന്‍ മത്സരിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പതിവ് രീതി എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ നമുക്ക് ലഭിക്കുന്ന ലൈക്കുകള്‍ മറ്റുള്ളവരെ കാണിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കോ? അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റിന്റെ ലൈക്കുകള്‍ കാണേണ്ട എങ്കിലോ? അതിനും പുത്തൻ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.
ഇന്‍സ്റ്റഗ്രാം ഇപ്പോൾ നമുക്ക് ലഭിക്കുന്ന ലൈക്കുകള്‍ ആരും കാണാതിരിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് . ആപ്ലിക്കേഷന്റെ ഉപയോഗത്തില്‍ ഇതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും. പുതിയ ഫീച്ചറിലൂടെ മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ ഓഫ് ചെയ്ത് വയ്ക്കാനാകും.ഇതേ ഫീച്ചര്‍ ഫേസ്‌ബുക്കിലും കൊണ്ടുവരുമെന്നും കമ്ബനി വ്യക്തമാക്കി.