ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചറുകള്‍. റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളും ഉള്‍പ്പെടുത്തി ലേ ഔട്ട് പരിഷ്‌കരിക്കുകയാണ് ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം റോഡിലെ സ്പീഡ് പരിധി ഗൂഗിള്‍ മാപ്പിലൂടെ സ്‌ക്രീനില്‍ കാണാന്‍ കഴിയും. റോഡിന്റെ ഏതെല്ലാം ഭാഗത്ത് സ്പീഡ് ക്യാമറകളുണ്ടെന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, റഷ്യ, കാനഡ, ഇന്ത്യ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് പരീക്ഷങ്ങള്‍ തുടരുന്നത്. ഓസ്‌ട്രേലിയയില്‍ മാത്രമാണ് തല്‍ക്കാലം ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1100 കോടി ഡോളറിന് വാങ്ങിയ വേസ് കമ്പനിയാണ് ഈ ഫീച്ചറുകള്‍ വികസിപ്പിച്ചത്.