ഇന്ത്യയില്‍ 2022 ഓടെ 5G എത്തുമെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി എസ് കെ ഗുപ്തയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ അനലിറ്റിക്‌സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് 40 കോടി ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ മീഡിയ കണ്ടന്റ് ഉപഭോഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.നാലാം തലമുറ ടെലികോം സേവനമായ 4ജി 2010-ലാണ് ഇന്ത്യയില്‍ ലഭ്യമാകാന്‍ തുടങ്ങിയത്. 2016-ഓടെ ഇതിന്റെ ഉപയോഗം വ്യാപകമാകാന്‍ തുടങ്ങി.