മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയുമായിരുന്ന അപ്‌സരയുടെ പുതുവര്‍ഷ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നു. കഴിഞ്ഞ വര്‍ഷം മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നുവെന്ന് അപ്‌സര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കടന്നുപോയ വര്‍ഷം ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിപ്പിച്ചുവെന്നും, തന്നെ 'പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക്' നന്ദിയുണ്ടെന്നും താരം തുറന്നുപറഞ്ഞു.
'ഒരു പുതിയ തുടക്കം. ഇനി വരാനിരിക്കുന്നതെല്ലാം നല്ലതാകട്ടെ, 2025 പോലെ ഒരു വര്‍ഷം ഇനി എന്റെ ജീവിതത്തില്‍ വരാതിരിക്കട്ടെ,' എന്നാണ് അപ്‌സരയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'മാനസികമായും, ശാരീരികമായും, സാമ്പത്തികമായും നേരിടേണ്ടി വന്ന ഒട്ടേറെ പോരാട്ടങ്ങളും അനുഭവങ്ങളുമായി ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ച വര്‍ഷം. എന്നിലെ നന്മയും തിന്മയും തിരിച്ചറിയാന്‍ സഹായിച്ച വര്‍ഷം... മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കി തന്ന വര്‍ഷം,' താരം കുറിച്ചു. ക
തുറന്ന മനസ്സിനേക്കാള്‍ ഉള്ളില്‍ പലതും ഒതുക്കി പുറത്തേക്ക് ചിരിക്കുന്നതാണ് നല്ലതെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അപ്‌സര പറയുന്നു. 'ഒരു പരിധിക്കു മീതെ ആരെയും സ്‌നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് പഠിപ്പിച്ച വര്‍ഷം. കാണുന്നതെല്ലാം നല്ലതല്ലെന്ന് ബോധ്യപ്പെടുത്തിയ വര്‍ഷം. ഓരോ കാര്യത്തിന്റെയും മൂല്യവും, നല്ലതും മോശവും തിരിച്ചറിയാനുള്ള കഴിവ് നല്‍കി തന്ന വര്‍ഷം,' എന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു.