Latest News

ആതുരലയങ്ങള്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍  :മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാര്‍ കൂവക്കാട്ട് 

Malayalilife
 ആതുരലയങ്ങള്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍  :മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാര്‍ കൂവക്കാട്ട് 

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവര്‍ഷ സമ്മാനമായി ചക്ര കസേരകള്‍ നല്‍കി നടന്‍ മമ്മൂട്ടി.മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങള്‍ക്ക് ചക്ര കസേരകള്‍, വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് ആതുരാലയങ്ങള്‍ക്കുളള ചക്ര കസേരകള്‍ വിതരണം ചെയ്തത്.

ചക്ര കസേരകളുട  വിതരണ ഉദ്ഘാടനം ഇന്റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്റെ, സെക്രട്ടറിയായ കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് നിര്‍വ്വഹിച്ചു. മലയാളത്തിന്റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കെയര്‍ & ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട് എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒര ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്. 

ഇന്നത്തെ ഈ സമയം എന്റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായിത്തന്നെ ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മ്മ പദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ & ഷെയറിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം ഞാനറിയിക്കുന്നു. മമ്മൂട്ടിയുടെ  നേതൃത്വത്തിലുളള കെയര്‍ & ഷെയര്‍ സംഘത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതല്‍ മനസ്സുമാണ് ഇതിനെല്ലാം  മുഖാന്തിരമായിക്കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നുണ്ട് എന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്. എല്ലാവിധ അനുഗ്രഹങ്ങളും, തുടര്‍ന്നും സര്‍വ്വേശ്വരന്‍ നല്‍കട്ടേയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ് ക്കോറോസ്  ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി ശ്രീമദ് വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ കെയര്‍ & ഷെയറിന്റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി. കുട്ടിക്കാനം മരിയന്‍ കോളേജ്, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍,  ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു. യോഗാരംഭത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടും ഡോ. യൂഹാനോന്‍ മാര്‍ ദിയസ് കോറോസ് മെത്രാപ്പൊലീത്തായും ശ്രീമദ് വീതസംഗാനന്ദ സ്വാമികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

Read more topics: # മമ്മൂട്ടി
mammootty wheelchair give

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES