Latest News

വീട് വച്ച് തന്നതില്‍ സന്തോഷമേ ഉള്ളൂ; ഞാന്‍ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല;ഒന്നുമില്ലാത്ത സമയത്ത് തന്ന വീട്; ഞാന്‍ ഒരിക്കലും അവരെ തള്ളി പറയില്ല; പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടത് നമ്മള്‍; കൊല്ലം സുധിക്ക് നല്കിയ വീട് വിവാദത്തില്‍ പ്രതികരിച്ച് മൂത്ത മകന്‍ കിച്ചു;പക്വമായ പ്രതികരണമെന്ന് ഗൃഹനിര്‍മാതാക്കളും

Malayalilife
വീട് വച്ച് തന്നതില്‍ സന്തോഷമേ ഉള്ളൂ; ഞാന്‍ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല;ഒന്നുമില്ലാത്ത സമയത്ത് തന്ന വീട്; ഞാന്‍ ഒരിക്കലും അവരെ തള്ളി പറയില്ല; പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടത് നമ്മള്‍; കൊല്ലം സുധിക്ക് നല്കിയ വീട് വിവാദത്തില്‍ പ്രതികരിച്ച് മൂത്ത മകന്‍ കിച്ചു;പക്വമായ പ്രതികരണമെന്ന് ഗൃഹനിര്‍മാതാക്കളും

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിര്‍മിച്ചുകൊടുത്ത വീടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സുധിയുടെ മകന്‍ കിച്ചു സുധി. വീടു വച്ചു തന്നവര്‍ക്കെതിരെയോ ഫിറോസിക്കയ്‌ക്കെതിരെയോ സംസാരിച്ചിട്ടില്ലെന്ന് കിച്ചു പറഞ്ഞു. യുട്യൂബ് ചാനല്‍ വഴി ഫോളോവേഴ്‌സുമായി സംവദിക്കുന്നതിനിടെയായിരുന്നു കിച്ചുവിന്റെ പ്രതികരണം.

ഞാനിതുവരെ വീടു വച്ചു തന്നവര്‍ക്കെതിരെയോ ഫിറോസിക്കയ്‌ക്കെതിരെയോ സംസാരിച്ചിട്ടില്ല. എന്റെ പേരിലുമാണ് ആ വീട് തന്നിരിക്കുന്നത്. ഫിറോസിക്കയുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. ഞാനുമായി ഒരു പ്രശ്‌നവും അവര്‍ക്കില്ല. അങ്ങനെയൊരു വീട് എനിക്കു തന്നതില്‍ സന്തോഷം മാത്രമേ ഒള്ളൂ. ഞാനിതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല. ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെ അത് നമ്മുടെ കാര്യമാണ്. നമ്മളാണ് തീര്‍ക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ല. അങ്ങനെയൊരു വീട് തന്നത് തന്നെ അവരുടെ വലിയ മനസ്സുകൊണ്ടാണ്. ഞാനൊരിക്കലും അവരെ തള്ളിപ്പറയില്ല. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. എനിക്കു കംഫര്‍ട്ട് ആയി നില്‍ക്കാന്‍ പറ്റുന്നത് ഇപ്പോള്‍ കൊല്ലത്താണ്. അതുകൊണ്ടാണ് ഞാന്‍ അവിടെ നില്‍ക്കുന്നത്. പഠിത്തമാണേലും ഇപ്പോള്‍ ഇവിടെയാണ്.''-കിച്ചുവിന്റെ വാക്കുകള്‍.

കിച്ചുവിന്റെ വാക്കുകള്‍ക്കു നന്ദി പറഞ്ഞ് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തുകയുണ്ടായി. 'പക്വമായ പ്രതികരണം. അവസാനം യഥാര്‍ത്ഥ അവകാശി പ്രതികരിച്ചിട്ടുണ്ട്' എന്നായിരുന്നു വിഡിയോയില്‍ നിന്നുള്ള കിച്ചുവിന്റെ ആ ഭാഗം മാത്രം പങ്കുവച്ച് ഫിറോസ് കുറിച്ചത്. ''പക്വമായ പ്രതികരണം. അവസാനം യഥാര്‍ഥ അവകാശി പ്രതികരിച്ചിട്ടുണ്ട്. കിച്ചു നീ എന്ന് അവിടെ താമസിക്കുന്നൊ അന്ന് ഞാന്‍ ഉണ്ടെങ്കില്‍ ആ വീട് എന്റെ പോക്കറ്റിലെ കാശെടുത്ത് ഞാന്‍ നിനക്ക് എല്ലാ മെയിന്റന്‍സ്സും ചെയ്തു തരും.''-ഫിറോസിന്റെ വാക്കുകള്‍. 

സുധിക്കായി നിര്‍മിച്ചു കൊടുത്ത വീടിനു ചോര്‍ച്ചയാണെന്നും വീടു നിര്‍മിച്ചു തന്നവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നുമില്ലെന്ന ആരോപണവുമായി രേണു സുധി രംഗത്തുവന്നിരുന്നു.സുധിയുടെ മരണശേഷം അവരുടെ കുടുംബത്തിന് കെഎച്ച്ഡിഇസി എന്ന സംഘടന വീട് വെച്ച് നല്‍കിയിരുന്നു. സുധിയുടെ മക്കളായ കിച്ചുവിന്റേയും റിഥപ്പന്റേയും പേരിലാണ് വീട്. കിച്ചു കൊല്ലത്ത് താമസിക്കുന്നതിനാല്‍ കോട്ടയത്ത് നിര്‍മിച്ച സുധിലയത്തില്‍ രേണുവും റിഥപ്പനും രേണുവിന്റെ മാതാപിതാക്കളും ആണ് താമസിക്കുന്നത്. അടുത്തിടെ ഈ വീടിനെതിരെ രേണുവും മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

സുധിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കിച്ചുവിന്റെ താമസം. കിച്ചു യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് അധികം നാളായിട്ടില്ല. ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് കിച്ചു. അടുത്തിടെ പുതിയൊരു കാറും സ്വന്തമാക്കിയിരുന്നു. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തില്‍ ഉള്ള മകനാണ് കിച്ചു. ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച ശേഷമാണ് രേണുവിനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹ ബന്ധത്തിലുള്ള മകനാണ് റിതപ്പന്‍

kichu react home controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES