Latest News

നാല് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി സാംസങ്..

Malayalilife
നാല് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി സാംസങ്..


സാംസങ് പുതിയ നാല് സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കി. അവയില്‍ രണ്ട് മോഡലുകള്‍ 5ജിയാണ്. ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നിവയാണ് 5 ജി പിന്തുണ നല്‍കുന്നത്. രണ്ട് പുതിയ ഫോണുകളും അടിസ്ഥാനപരമായി നിലവിലുള്ള ഹാന്‍ഡ്‌സെറ്റുകളുടെ 5ജി വേരിയന്റുകളാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവതിപ്പിച്ചതാണ് ഈ ഫോണുകള്‍.

ഗാലക്‌സി എ 71 5 ജി പ്രിസം ക്യൂബ് ബ്ലാക്ക്, പ്രിസം ക്യൂബ് സില്‍വര്‍, പ്രിസം ക്യൂബ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വരുന്നത്. ഗാലക്‌സി എ 51 5 ജി പ്രിസം ക്യൂബ് ബ്ലാക്ക്, പ്രിസം ക്യൂബ് വൈറ്റ് എന്നിവയില്‍ ലഭ്യമാണ്. സാംസങ് ഗാലക്സി എ 71 5ജി മോഡലിന് 599.99 ഡോളറാണ് വില. ഗാലക്സി എ 51 യുടെ 5ജി വേരിയന്റിന്റെ വില 499.99 ഡോളറുമാണ്. 

ഗാലക്സി എ 71ല്‍ 6.7 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും എക്സിനോസ് 980 ചിപ്സെറ്റും ഉണ്ട് - മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വികസിപ്പിക്കാന്‍ കഴിയും. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുള്ള നാല് ലെന്‍സുകളാണ് ക്യാമറയിലുള്ളത്. സെല്‍ഫികള്‍ക്കായി ഫോണിന് 32 മെഗാപിക്‌സല്‍ ലെന്‍സും ലഭിക്കും. 25ണ ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ കരുത്ത്.

ഗാലക്സി എ 51 ന്റെ 5ജി വേരിയന്റില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഇന്‍ഫിനിറ്റി-ഒ അമോലെഡ് ഡിസ്പ്ലേ, മുന്‍ ക്യാമറയ്ക്കായി ഒരൊറ്റ പഞ്ച്-ഹോള്‍ കട്ട് ഔട്ട് നല്‍കുന്നു. കമ്പനിയുടെ എക്സിനോസ് 980 5ജി ചിപ്സെറ്റാണ് സാംസങ് ഗാലക്സി എ 51 5ജി നല്‍കുന്നത്. റാം 6 ജിബി ആണ്.
 

Read more topics: # samsung galaxy,# smart phone,# tech
samsung new smart phones launched

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES