Latest News

വമ്പന്‍ ഓഫറുകളുമായി വിവോ; നവംബര്‍ 12ന് ആരംഭിച്ച ഓഫറുകള്‍ നവംബര്‍ 30ന് അവസാനിക്കും

Malayalilife
വമ്പന്‍ ഓഫറുകളുമായി വിവോ; നവംബര്‍ 12ന് ആരംഭിച്ച ഓഫറുകള്‍ നവംബര്‍ 30ന് അവസാനിക്കും

 സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനി വിവോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വമ്പന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നു. ഉപഭാക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴക്കാലം സമ്മാനിക്കുകയാണ്് വിവോ. നവംബര്‍ 12ന് ആരംഭിച്ച ഓഫറുകള്‍ നവംബര്‍ 30ന് അവസാനിക്കും. ഏറ്റവും ഒടുവില്‍ വിവോ വിപണിയില്‍ അവതരിപ്പിച്ച വിവോ വി 17പ്രോ,  ഇസഡ് 1പ്രോ,  ഇസഡ് 1എക്‌സ്,  എസ് 1, യു 10 തുടങ്ങിയ വിവിധ മോഡലുകള്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം. കൂടാതെ കൂപ്പണ്‍ ഡീലുകള്‍, ക്യാഷ് ബാക്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഇളവുകള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. വിവോ കുടുംബത്തില്‍ ചേരുന്നതിനുള്ള ഏറ്റവും മികച്ച സമയവും ഇതു തന്നെയെന്നും വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ നിപുന്‍ മാര്യ പറഞ്ഞു.  


കൂടാതെ, വിവോ 5 വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായി ഇസഡ് 1എക്‌സിന്റെ പുതിയ 4 + 128 ജിബി വേരിയന്റ് പുറത്തിറക്കും. ഈ ഉപകരണം ഫ്‌ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നിവയില്‍ ഓഫര്‍ വിലയായ 15,990 രൂപ  നിരക്കില്‍ ലഭ്യമാകും.  നോ കോസ്റ്റ്  ഇഎംഐയ്ക്കൊപ്പം പ്രീപെയ്ഡ് ഓഫറുകളില്‍ 1000 രൂപ അധിക കിഴിവിലും പുതിയ ഫോണ്‍ ലഭ്യമാകും.ഓഫ്ലൈനിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാകും. നോ കോസ്റ്റ് ഇഎംഐ ഫ്രീ ആക്സസറീസ് എന്നിവയും വിവോ ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. മറ്റുള്ള കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. വിവോ സ്മാര്‍ട് ഫോണുകള്‍ വാങ്ങുമ്പോള്‍ സൗജന്യ ബ്ലൂടൂത്തുകള്‍, ഇയര്‍ പ്ലഗ്ഗുകള്‍, ഇയര്‍ ഫോണുകള്‍, നെക്ബാന്റുകള്‍ എന്നിവയും ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി സൗജന്യമായി ലഭിക്കും. 

Read more topics: # smart phone,# vivo offer
smart phone vivo offer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES