Latest News

മാധവന്റെ അനിയന്മാര്‍ക്ക് പേരിട്ടു: വിനായക്, കാര്‍ത്തികേയ എന്ന് മക്കള്‍ക്ക് പേരിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍; പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളുമായി താരം

Malayalilife
 മാധവന്റെ അനിയന്മാര്‍ക്ക് പേരിട്ടു: വിനായക്, കാര്‍ത്തികേയ എന്ന് മക്കള്‍ക്ക് പേരിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍; പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളുമായി താരം

അടുത്തിടെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഇപ്പോഴിതാ, കുഞ്ഞുങ്ങളുടെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങളും സന്തോഷവും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഷ്ണു. വിനായക്, കാര്‍ത്തികേയ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മാധവ് ആണ് ദമ്പതികളുടെ മൂത്ത മകന്‍.

മാധവന്റെ അനിയന്മാര്‍ക്ക് പേരിട്ടു. കുഞ്ഞാവകള്‍ ഇനി മുതല്‍, വിനായക് ആന്‍ഡ് കാര്‍ത്തികേയ',എന്നാണ് ചടങ്ങിന്റെ ചിത്രങ്ങളള്‍ക്കൊപ്പം വിഷ്ണു കുറിച്ചത്.

2020 ഫെബ്രുവരിയിലാണ് വിഷ്ണുവും ഐശ്വര്യയും വിവാഹിതരായത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്‌റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ഭീഷ്മര്‍ എന്നീ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

vishnu unnikrishnans twin babies naming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES