ഇന്ത്യന്‍ വിപണിയില്‍ സാംസങ് ഗാലക്സി എ 50 ന്റെ വില താല്‍ക്കാലികമായി കുറച്ചതായി റിപ്പോര്‍ട്ട്. 4,500 രൂപയാണ് താല്‍ക്കാലികമായി കുറച്ചിരിക്കുന്നത് . ഈ വന്‍ കിഴിവ് ലഭിച്ചിരിക്കുന്നത് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് മാത്രമാണ് . നിലവില്‍ 21,490 രൂപയില്‍ നിന്ന് 16,990 രൂപയാണ് . 6 ജിബി + 64 ജിബി വേരിയന്റുള്ള സാംസങ് ഗാലക്സി എ 50 ന് വിപണിയില്‍ വില വരുന്നത് . എന്നാല്‍ താല്‍ക്കാലിക വിലക്കുറവ് അടിസ്ഥാന 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ലഭ്യമായിട്ടില്ല . സാംസങ് ഗാലക്സി എ 50 ന്റെ അടിസ്ഥാന മോഡല്‍ നിലവില്‍ 17,499 രൂപയ്ക്ക് ലഭ്യമായിരിക്കുകയാണ് .
അമോലെഡ് പാനല്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, 4,000 എംഎഎച്ച് ബാറ്ററി എന്നിവ സാംസങ് ഗാലക്സി എ 50 ന്റെ സവിശേഷതകളാണ് . എന്നാല്‍ പുതിയ ആന്‍ഡ്രോയിഡ് 10 ഓ.എസ് അപ്‌ഡേറ്റ് ഉടന്‍ തന്നെ ഈ സ്മാര്‍ട്‌ഫോണിന് ലഭ്യമാകും എന്ന വാര്‍ത്തയും വരുന്നുണ്ട് . എന്നാല്‍ 2019 ഫെബ്രുവരിയില്‍ വീണ്ടും ഗാലക്‌സി എ 50 പുറത്തിറക്കി എന്നത് ഒരു പ്രത്യേക കാര്യമാണ് .