Latest News

പുരുഷന്റെ അവകാശങ്ങള്‍ വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം'; മീനാക്ഷിയുടെ പോസ്റ്റിന് വീണ്ടും കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife
 പുരുഷന്റെ അവകാശങ്ങള്‍ വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം'; മീനാക്ഷിയുടെ പോസ്റ്റിന് വീണ്ടും കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ബാലതാരമായി മലയാള സിനിമയിലെത്തി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച മീനാക്ഷി അനൂപ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള ഓരോ വാക്കുകളും വളരേയധികം ചര്‍ച്ചയാകാറുണ്ട്.വിവിധ വിഷയങ്ങളില്‍ സ്വന്തം നിലപാട് മറയില്ലാതെ പ്രകടിപ്പിക്കുന്നതിലൂടെ നടി കൈയ്യടി നേടാറുണ്ട്.ഫെമിനിസമാണ് ഇത്തവണത്തെ പോസ്റ്റിലെ വിഷയം. 

'ചോദ്യം ഫെമിനിസ്റ്റാണോ....ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍ ചെറിയ വാചകങ്ങളില്‍ ... ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം  മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ 'ഫെമിനിസം.'.... 'എന്നാണ് മീനാക്ഷിയുടെ കുറിപ്പ്. 

സ്വന്തം ചിത്രത്തിനൊപ്പമാണ് മീനാക്ഷി ഫെമിനിസത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. സ്വാതന്ത്ര്യവും തുല്യതയും ഉളളതാണ്, അത് ആരും അനുവദിച്ച് തരേണ്ടതല്ല എന്നാണ് ഒരു കമന്റിന് മീനാക്ഷിയുടെ മറുപടി. പ്രായവും പക്വതയുമൊക്കെവെച്ചല്ലോ എന്ന കമന്റിന് 'ച്ചിരി 'യെന്നാണ് മീനാക്ഷി മറുപടി നല്‍കിയത്.

meenakshi anoop feminism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES