Latest News

വിഡിയോ കോളില്‍ സൂര്യ, തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് ജ്യോതികയും മമ്മൂട്ടിയും: 'കാതല്‍: ദ കോര്‍' സെറ്റിലെ വിഡിയോ വൈറല്‍

Malayalilife
 വിഡിയോ കോളില്‍ സൂര്യ, തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് ജ്യോതികയും മമ്മൂട്ടിയും: 'കാതല്‍: ദ കോര്‍' സെറ്റിലെ വിഡിയോ വൈറല്‍

മ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍: ദ കോര്‍' സിനിമയുടെ നിര്‍മാണ ഘട്ടത്തിലെ വിശേഷങ്ങളും കാഴ്ചകളുമടങ്ങുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. 'മമ്മൂട്ടി കമ്പനി'യുടെ യുട്യൂബ് ചാനലിലൂടെയാണ് മൂന്നു മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ബിടിഎസ് വിഡിയോ റിലീസ് ചെയ്തത്. സിനിമയിലെ വൈകാരിക പ്രകടനങ്ങള്‍ ഉള്‍പ്പെടുന്ന ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന്റെ വിശദാംശങ്ങളും വിഡിയോയിലുണ്ട്. സംവിധായകന്‍ കട്ട് പറയുമ്പോള്‍ മമ്മൂട്ടി കണ്ണുകള്‍ തുടയ്ക്കുന്നതും വിഡിയോയില്‍ കാണാം. 

ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടി സ്വന്തം ക്യാമറയില്‍ ജ്യോതികയുടെ ഫോട്ടോ എടുക്കുന്നതും ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും സൂര്യ വിഡിയോ കോളിലെത്തുന്നതുമുള്‍പ്പെടുന്ന കൗതുകകരമായ ദൃശ്യങ്ങളും ബിടിഎസ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാതല്‍: ദ കോര്‍' മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ്. മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം മുത്തുമണി, ചിന്നു ചാന്ദ്‌നി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു തുടങ്ങിയവരും അഭിനയിച്ചു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

kaathal the core movie mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES