മുന്‍ വര്‍ഷങ്ങളിലെതു പോലെ പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തി. നിലവിലുള്ള ഐഫോണുകളില്‍ ചിലതിന്റെ വില്പന കമ്പനി നിര്‍ത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തിരിക്കുന്നു.ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ആപ്പിള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം. അപ്പിളിനന്റെ പുതിയ കസ്റ്റമെഴ്സ് കൂടുതല്‍ ഈ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയ്ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്ലാനുകളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.
ആപ്പിള്‍ കമ്പിനി ഓരോ ഫോണും വില്‍ക്കുന്നത് വന്‍ ലാഭം കിട്ടണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്. ആപ്പിള്‍ന്റെ ഈ നിലപാടും ഇന്ത്യയുടെ സാമ്പത്തിക നിലയും തമ്മിലുള്ള അന്തരം നിലനില്‍ക്കുന്നതുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്തൊന്നും കമ്പനി വന്‍ ചലനങ്ങളുണ്ടാക്കില്ല എന്നുറപ്പാണ്. ഇന്ത്യക്കാരുടെ പ്രീമിയം ഫോണ്‍ 40,000 രൂപയില്‍ താഴെ വിലയുള്ള വണ്പ്ലസായിരുന്നു. ഇനിയത് പോക്കോ F1 ആയേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇന്ത്യക്കാരുടെ ഈ തീരുമാനം ശരിയാണെന്നുതന്നെയാണ് മറ്റു പലഫോണ് കമ്പനികളുടെയും വിലയിരുത്തലുകള്‍.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്പനക്കാര് അവരുടെ ലാഭം കുറച്ച് ഐഫോണുകള്‍ വില്ക്കാന് ശ്രമിച്ചപ്പോഴും ആപ്പിള്‍ അതിനു തടയിടുകായായിരുന്നു. അങ്ങനെ വിലയിടിക്കാനുള്ളതല്ല തങ്ങളുടെ ഫോണ്‍ എന്ന നിലപാടാണ് ആപ്പിള്‍ സ്വീകരിച്ചത്. രൂപയുടെ വിലയിടിവും ഐഫോണ്‍ വിലയും, ഇന്ത്യന്‍ ഉപയോക്താവും തമ്മിലുള്ള അകലം ചുരങ്ങാത്തിടത്തോളം കാലം ഇന്ത്യയില്‍ കാര്യമായ ചലനം ആപ്പിള്‍നു സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്..
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ആപ്പിള്‍ ഇനി ഏറ്റവും വില കുറച്ചു വില്‍ക്കുന്ന മോഡല്‍ ഐഫോണ്‍ 6s ആയിരിക്കും. (അമേരിക്കയില്‍ വില്പന നിറുത്തിയ മോഡലുകളാണ് ഐഫോണ്‍ 6s/6s പ്ലസ്, SE, X എന്നിവ. എന്നാല്‍, ഇന്ത്യയില്‍ ഐഫോണ്‍ SE മാത്രമെ പിന്വലിച്ചിട്ടുള്ളു.)
മോഡലുകളുടെ പുതുക്കിയ തുടക്ക വില:
ന്മ ഐഫോണ്‍ 6s 32GB- 29,900 രൂപ
ന്മ ഐഫോണ്‍ 6s പ്ലസ് 32GB- 34,900 രൂപ
ന്മ ഐഫോണ്‍ 7 32GB- 39,900 രൂപ
ന്മ ഐഫോണ്‍ 7 പ്ലസ് 32GB- 49,900 രൂപ
ന്മ ഐഫോണ്‍ 8 64GB- 59,900 രൂപ
ന്മ ഐഫോണ്‍ 8 പ്ലസ് 64GB- 69,900 രൂപ
ന്മ ഐഫോണ്‍ X 64GB- 91,900 രൂപ
ന്മ ഐഫോണ്‍ XS 64GB- 99,900 രൂപ
ന്മ ഐഫോണ്‍ XS മാക്സ് 64GB- 1,09,900 രൂപ
ന്മ ഐഫോണ്‍ XR 64GB- 76,900 രൂപ
ഐഫോണ്‍ XS, XS മാക്സ് മോഡലുകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഇന്ത്യയില്‍ വില്പനയ്ക്കെത്തും. ഐഫോണ്‍ XR പക്ഷേ, ഒക്ടോബര്‍ 26നു മാത്രമെ എത്തൂ.