Latest News

ഐഫോണ്‍ 11 ന്റെ വിലയോര്‍ത്ത് വിഷമിക്കണ്ട; വിലകുറഞ്ഞ ഫോണും ഉടന്‍

Malayalilife
ഐഫോണ്‍ 11 ന്റെ വിലയോര്‍ത്ത് വിഷമിക്കണ്ട; വിലകുറഞ്ഞ ഫോണും ഉടന്‍

പ്പിളിന്റെ ഐഫോണുകൾ വിലയുടെ കാര്യത്തിൽ എന്നും മുന്നിലാണ്. വിലയുടെ കാര്യത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 11 സീരീസിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയായിരുന്നു. എന്നാൽ വിലക്കൂടുതൽ കാരണം ഐഫോൺ 11 സീരിസ് സ്വന്തമാക്കാൻ കഴിയാതിരുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്തയെത്തി. അടുത്തവർഷത്തോടെ ആപ്പിളിന്റെ എസ് ഇ ഐഫോൺ 8ന്റെ രൂപസാദ്യശ്യത്തിൽ ഐഫോൺ 11 ന്റെ ഫീച്ചറുമായി വിലകുറഞ്ഞെത്തുമെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

2020 ൽ പുറത്തിറക്കുന്ന പുതിയ എസ് ഇ ഐഫോണിന് വിലകുറവാണെന്ന് മാത്രമല്ല മികച്ചതും ആയിരിക്കും. ഐഫോൺ 8 ന് സമാനമായതുമായ ഹാൻഡ്‌സെറ്റിമുള്ളിൽ ഐഫോൺ 11 ന് സമാനമായ ഒരു പ്രോസസ് ആയിരിക്കും സമ്മാനിക്കുക. 4.7 ഇഞ്ച് സ്‌ക്രീൻ ഓട് കൂടിയ ഫിംഗർ ഐഡി എന്നിവയോട് കൂടിയ ഫോൺ 2020 ന്റെ ആദ്യ പാദത്തിൽ തന്നെ പുറത്തിറങ്ങിയേക്കും.

ഐഒഎസ് സവിശേഷതകൾ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നതിനുള്ള കപ്പേർട്ടിനോ കമ്പനിയുടെ മാർഗ്ഗമാണ് പുതിയ എസ്ഇയിലുടെ ഉദ്ദേശിക്കുന്നത്. പക്ഷേ അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണിനായി അമിത വില നൽകേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേതകത.പുതിയ മോഡലിന്റെ പേരും വിലയും തീരുമാനിച്ചിട്ടില്ലെങ്കിലും ഐഫോൺ എസ്ഇയുടെ പുതിയ തലമുറയിലെ ഒന്നായിരിക്കും അത്.

Read more topics: # Iphone,# Iphone11
Iphone with low price

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES